കമ്യൂട്ടേഷനുശേഷം സാധാരണ പെൻഷൻ ; വിശദീകരണം തേടി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വി​ര​മി​ച്ച സ​മ​യ​ത്തെ ക​മ്യൂ​ട്ടേ​ഷ​നു​ശേ​ഷം 15 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ ല​ഭി​ക്കേ​ണ്ട സാ​ധാ​ര​ണ പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ഹർജിയിൽ ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. കൊ​ല്ലം യു​നൈ​റ്റ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ്, കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് അ​ലൈ​ഡ് എ​ൻ​ജി​നീ​യ​റി​ങ് ക​മ്പ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ വി​ര​മി​ച്ച എ​ട്ട്​ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ ഹർജി പ​രി​ഗ​ണി​ച്ചാ​ണ്​ ജ​സ്റ്റി​സ് എ​ൻ.​ന​ഗ​രേ​ഷ്​ അ​സി. പി.​എ​ഫ് ക​മ്മീ​ഷ​ണ​ർ അ​ട​ക്കം എ​തി​ർ ക​ക്ഷി​ക​ൾ​ക്ക്​ നോ​ട്ടീ​സ്​ ഉ​ത്ത​ര​വാ​യ​ത്. 1995ലെ ​പെ​ൻ​ഷ​ൻ സ്കീം 12 ​എ പ്ര​കാ​രം, മാ​സ പെ​ൻ​ഷ​ന്‍റെ 100 ഇ​ര​ട്ടി ല​ഭി​ക്കു​ന്ന രീ​തി​യി​ൽ പ​ര​മാ​വ​ധി പെ​ൻ​ഷ​ന്‍റെ മൂ​ന്നി​ലൊ​രു​ഭാ​ഗം ക​മ്യൂ​ട്ട് ചെ​യ്യാ​നും ബാ​ക്കി തു​ക മാ​സം​തോ​റും പെ​ൻ​ഷ​നാ​യി ല​ഭി​ക്കാ​നും വ്യ​വ​സ്ഥ​യു​ണ്ട്.

2008ൽ ​ഇ​ത്​ ഒ​ഴി​വാ​ക്കി ഉ​ത്ത​ര​വി​റ​ങ്ങി​യ​തോ​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. തു​ട​ർ​ന്ന്,​ 2008 ജൂ​ൺ 25നു​മു​മ്പ്​ ക​മ്യൂ​ട്ടേ​ഷ​ൻ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​വ​ർ​ക്ക്​ സാ​ധാ​ര​ണ പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി 2020 ഫെ​ബ്രു​വ​രി​യി​ൽ 12 ബി ​വ്യ​വ​സ്ഥ നി​ല​വി​ൽ​വ​ന്നു. എ​ന്നാ​ൽ ഇ​തു​പ്ര​കാ​രം ല​ഭി​ക്കേ​ണ്ട സാ​ധാ​ര​ണ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ്​ ഹ​ർ​ജി​യി​ലെ ആ​ക്ഷേ​പം. ഹ​ർജി​ക്കാ​രെ​ല്ലാം 75 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രാ​ണ്. ഇ.​പി.​എ​ഫ്.​ഒ​ക്ക്​ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധാ​ര​ണ പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹ​ർജി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇനിമുതൽ മരണം രജിസ്റ്റർ ചെയ്യാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം ; വീഴ്ച വരുത്തിയാൽ പിഴ

0
കോട്ടയം : തദ്ദേശസ്ഥാപനങ്ങളിൽ മരണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ മരണകാരണം സംബന്ധിച്ച, ഡോക്ടറുടെ...

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി....

PSC ക്രമക്കേട് ; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം...

വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരുടെ കണക്കെടുപ്പ് തുടങ്ങി ; പിഎസ്‌സി സെക്രട്ടറിയോടും റിപ്പോർട്ട്...

0
തിരുവനന്തപുരം : വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലുമുള്ള താൽക്കാലിക ജീവനക്കാരുടെ കണക്കെടുക്കാൻ...