അമിത് ഷാ മറുപടി പറയണം ; പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമാകും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തി വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ നടന്ന ലാത്തിച്ചാർജിനും പെല്ലറ്റ് പ്രയോഗത്തിനും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കും. അമിത് ഷാ സഭയിൽ ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്താനുള്ള നീക്കം നടത്തുന്നത്. ഇന്ത്യാ സഖ്യ എംപിമാരുടെ യോഗത്തിന് ശേഷം പാർലമെന്റ് കവാടത്തിൽ സംയുക്ത പ്രതിഷേധവും സംഘടിപ്പിക്കും. ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിലും സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്ന ബിലും ഇന്ന് ലോക്‌സഭയുടെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെ അയോധ്യ രാമക്ഷേത്ര ഭണ്ഡാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സഭയിൽ ചർച്ച ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഷയങ്ങൾ ഉയർത്തി കേന്ദ്രസർക്കാരിനെ സമ്മർദത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പാർലമെന്റിന്റെ ഇന്നത്തെ നടപടികളും പ്രതിഷേധങ്ങളും രാഷ്ട്രീയമായി നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...