പന്തളത്ത് ഗണേശോത്സവത്തിന്റെ മറവിൽ സംഘപരിവാർ നടത്തിയത് ഉത്തരേന്ത്യൻ മോഡൽ ആക്രമണം : എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പന്തളം : നിരപരാധികളെ വേട്ടയാടുന്ന ഉത്തരേന്ത്യൻ മോഡൽ ആക്രമണത്തിന് സമാനമായ ആക്രമണമാണ് പന്തളത്ത് ഗണേശോത്സവത്തിന്റെ മറവിൽ സംഘപരിവാർ നടത്തിയതെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. അക്രമികളെ പിടികൂടാൻ പോലീസ് വൈകുന്നതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പന്തളം മുനിസിപ്പൽ കമ്മിറ്റി പന്തളം ടൗണിൽ സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രാത്രിയിലാണ് വയോധികക്കും കുടുംബത്തിനും നേരെ ആർഎസ്എസ് എബിവിപി ക്രിമിനലുകൾ ആക്രമണം അഴിച്ചുവിട്ടത്. ഗണേശോത്സവത്തിനിടെ പന്തളം മുട്ടാറിൽ ഇവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വയോധികയെയും കുടുംബത്തെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുകയും വർഗീയ ചേരിതിരിവ് ഉണ്ടാക്കുകയും ചെയ്യുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ നീതീകരിക്കാനാവില്ല. സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് തുടരുന്ന അലംഭാവം സംശയാസ്പദമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സംഘപരിവാർ ആക്രമിക്കൂട്ടങ്ങളെ നിലക്ക് നിർത്താൻ പോലീസ് തയ്യാറായില്ലെങ്കിൽ നാട്ടിൽ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഡിപിഐ പന്തളം മുനിസിപ്പൽ പ്രസിഡന്റ് ഷൈജു ഉളമ അധ്യക്ഷത വഹിച്ചു. അടൂർ മണ്ഡലം പ്രസിഡന്റ് മുജീബ് ചേരിക്കൽ, മണ്ഡലം സെക്രട്ടറി താജുദ്ദീൻ, മുൻസിപ്പൽ സെക്രട്ടറി ഷബീർ, മറ്റ് മണ്ഡലം, മുൻസിപ്പൽ കമ്മിറ്റി നേതാക്കൾ പങ്കെടുത്തു. മുട്ടാറിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പന്തളം ടൗണിൽ സമാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

അടൂരില്‍ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത ലോറി നിര്‍ത്താതെ പോയി

0
അടൂര്‍ : അടൂര്‍ ഹോളിക്രോസ്സ് - ആനന്ദപ്പള്ളി റോഡില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...