ഉത്തരേന്ത്യന്‍ മോഡല്‍ സൈബര്‍ തട്ടിപ്പ് സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സിനിമകള്‍ക്ക് റിവ്യൂ ചെയ്ത് പണം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 4 പേർ അറസ്റ്റിൽ. കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുള്‍ അയൂബ് ( 25 ) തിരുവനന്തപുരം അനാട് സ്വദേശി ഷഫീര്‍(29), കൊല്ലം മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21) എന്നിവരാണ് പിടിയിലായത്. ഉത്തരേന്ത്യന്‍ മോഡല്‍ സൈബര്‍ തട്ടിപ്പ് സംഘമാണ് കയ്പമംഗലത്ത് അറസ്റ്റ്ലായത്. ടെലിഗ്രാമില്‍ നിന്ന് ലഭിക്കുന്ന ഫിലിം റിവ്യൂ ആപ്പ് വഴി റിവ്യൂകള്‍ സ്വീകരിക്കുകയും പിന്നീട് ഓരോ ഘട്ടത്തിലും പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തന്ത്രപരമായി പണം നിക്ഷേപിപ്പിക്കുകയും പിന്നീട് ലാഭം എടുക്കുവാനും മറ്റുമായി കൂടുതല്‍ പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പണം കൈക്കലാക്കുകയുമായിരുന്നു ഇവരുടെ രീതി.

പ്ലക്‌സ് എന്ന സിനിമാ റിവ്യൂ അപ്ലിക്കേഷന്‍ വഴി സിനിമകള്‍ക്ക് റിവ്യൂ എഴുതി നല്‍കുന്നതിന് പ്രതിഫലം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുന്ന ഇവര്‍ ഷെയര്‍ ട്രേഡിംഗിനാണെന്നു പറഞ്ഞ് യുവാക്കളുടേയും കോളജ് വിദ്യാര്‍ഥികളുടെയും പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ എടുത്തതിനു ശേഷം എടിഎം കാര്‍ഡുകള്‍ കൈക്കലാക്കിയതായും പോലീസ് പറയുന്നു. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ഈ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. തട്ടിപ്പുകാരുടെ കൈകളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ പല ആളുകളുടെ പേരിലെടുത്ത 18 ഓളം എടിഎം കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ തിരുവനന്തപുരത്തെ റിസോര്‍ട്ടില്‍ നിന്നുമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. തൃശ്ശൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റ സഹയത്തോടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കണം ; വ്യവസായിയുടെ റിവിഷൻ ഹർജി തള്ളി കോടതി

0
ബംഗളൂരു: അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ അച്ഛന് ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി...

ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി : അഡ്വ.സി...

0
അടൂർ : ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...