പുതിയ മിസൈല്‍ വികസിപ്പിച്ച് ഉത്തരകൊറിയ ; ‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധ’മെന്ന് വിശേഷണം

For full experience, Download our mobile application:
Get it on Google Play

സോള്‍ : അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ. ‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ എന്നാണ് പുതിയ ബാലിസ്റ്റിക് മിസൈലിനെ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പുതിയ മിസൈലുകള്‍ പ്രദര്‍ശിപ്പിച്ച സൈനിക പരേഡ്, ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍ വീക്ഷിച്ചു. അതേസമയം ഈ മിസൈലിന്റെ യഥാര്‍ഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ല. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകള്‍ വഹിച്ചു കൊണ്ടുപോകുന്നതിന്‍റെ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഉത്തരകൊറിയയുടെ സൈനികശക്തി പ്രകടനം എന്നതും ശ്രദ്ധേയമാണ്. ഇതിനു പിന്നാലെ കിം രാഷ്ട്രീയ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. തന്റെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് യു.എസ്. എന്ന് കിം യോഗത്തില്‍ പറയുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...