ഡോളര്‍ കടത്ത് ; സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ ഹക്കിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക. ഷൈന്‍ എ ഹക്കിനോട് ഈ മാസം 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കി. നോട്ടിസ് കൈപ്പറ്റിയെന്നും വിവരം. പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് പ്രോട്ടോകോള്‍ ഓഫീസര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നും കണ്ടെത്തല്‍. നേരത്തെ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

നിയമസഭ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ കെ അയ്യപ്പനെയും കസ്റ്റംസ് കേസ് സംബന്ധമായി വിളിപ്പിച്ചിരുന്നു. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്. കെ അയ്യപ്പനെ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിവിധ കാരണങ്ങള്‍ കാട്ടി അയ്യപ്പന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ അയ്യപ്പന് നോട്ടീസ് നല്‍കിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു. നിയമ സഭാ സെക്രട്ടറിയുടെ വാദങ്ങള്‍ തള്ളിയ കസ്റ്റംസ് ഹാജരാകുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...