മോസ്കോ : ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് കാർ സമ്മാനിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് കാർ നൽകിയതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ നിർമിത കാർ ഫെബ്രുവരി 18 ന് കിമ്മിന്റെ സഹായികൾക്ക് പുടിൻ കൈമാറിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഉന്നത നേതാക്കൾ തമ്മിലുള്ള പ്രത്യേക വ്യക്തിബന്ധത്തിന്റെ വ്യക്തമായ പ്രകടനമായി ഈ സമ്മാനത്തെ കാണുന്നുവെന്ന് കിമ്മിന്റെ സഹോദരി പ്രതികരിച്ചതായും കെസിഎൻഎ സൂചിപ്പിക്കുന്നു.
അതേസമയം, കാറിനെക്കുറിച്ചോ റഷ്യയിൽ നിന്ന് അത് എങ്ങനെ കയറ്റി അയച്ചുവെന്നോ റിപ്പോർട്ടിൽ വിവരിച്ചിട്ടില്ല. ആഡംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരമാണ് ഉത്തരകൊറിയൻ നേതാവിനുള്ളത്.