അര്‍ണബ് ഗോസ്വാമിയുടേത് തീവ്രവാദ കേസല്ലെന്നും ജാമ്യം നിഷേധിക്കാനാകില്ലെന്നും സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: റിപ്പബ്ലിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടേത് തീവ്രവാദ കേസല്ലെന്നും സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ജാമ്യം നിഷേധിക്കാനാകില്ലെന്നും സുപ്രീംകോടതി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇവിടെ മേല്‍ക്കോടതിയുണ്ടെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദമാക്കി. ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. എന്നാല്‍ അര്‍ണബിന്‍റെ ചാനല്‍ കാണാറില്ലെന്നും കോടതി വിശദമാക്കി. ആശയങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും നിയമത്തിന് ആ വ്യത്യാസമില്ലെന്നും കോടതി വിശദമാക്കി.

അതേസമയം ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയില്‍ നാല് ദിവസത്തിനകം തീരുമാനമെടുക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ അര്‍ണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്‍കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവിനെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം ; പ്രതികൾ രക്ഷപെട്ടു

0
കാസർകോട് : കുമ്പള മൊഗ്രാലിൽ യുവാവിനെ തടഞ്ഞു നിർത്തി ദേഹത്ത് മണ്ണെണ്ണ...

എൽഡിഎഫിന്റെ ബി ടീമായി സംഘടന മാറി ; ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷ...

0
കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിൽ രൂക്ഷ വിമർശനം. കഴിഞ്ഞ 10...

സ്കൂളുകളിൽ ഇനി രാഷ്ട്രീയം വേണ്ട ; രാഷ്ട്രീയക്കാർക്ക് പ്രവേശന വിലക്കുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ പാർട്ടി...

ഹോം വർക്ക് ചെയ്യാത്തതിന് ശാസന ; എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി

0
ബെംഗളൂരു : സ്കൂളിലെ അധ്യാപകരുടെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ എട്ടാംക്ലാസ് വിദ്യാർഥി...