വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമല്ല ; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമാണെന്നാണ് നമ്മളെല്ലാവരും കരുതുന്നത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും രോഗങ്ങൾ വിളിച്ചുവരുത്തുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും അനാരോഗ്യകരമാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഐ.സി.എം.ആർ അടുത്തിടെ പുറത്തിറക്കിയ പതിനേഴിന മാർഗനിർദേശത്തിലാണ് വീട്ടിലെ ഭക്ഷണത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നത്. ഉയർന്ന അളവിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും ചേർത്ത് വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ പല വിധ രോഗങ്ങളെയും വിളിച്ചുവരുത്തും.

ഈ ചേരുവകൾ അമിതമായി ചേർക്കുന്നത് പലപ്പോഴും അമിതവണ്ണം പോലുള്ള രോഗാവസ്ഥയിലേക്ക് നയിക്കും.ഈ ഭക്ഷണങ്ങളിൽ പോഷകങ്ങളുടെ അളവ് വളരെ കുറവും കലോറിയുടെ അളവ് വളരെ കൂടുതലുമായിരിക്കും. കൂടാതെ, ഭക്ഷണങ്ങളില്‍ അമിതമായ ഉപ്പ് ചേർക്കുന്നത് ഹൈപ്പർടെൻഷന്റെ സാധ്യത വർധിപ്പിക്കുകയും വൃക്കകളെയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇത് പലവിധ രോഗങ്ങളെയും വിളിച്ചുവരുത്തുകയും ചെയ്യുമെന്നും ഐ.സി.എമ്മാർ മുന്നറിയിപ്പിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...