എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ബംഗാള്‍ ജനത തനിക്കൊപ്പമാണെന്നും മമത

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ഏതാനും എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ബംഗാള്‍ ജനത തനിക്കൊപ്പമാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്ക് ഏതാനും എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ കഴിയും എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും മമത പറഞ്ഞു. ബോല്‍പൂരില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക്് ശേഷം സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. വിശ്വഭാരതി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മമത ഉയര്‍ത്തിയത്. ബംഗാാളിന്റെ സംസ്‌കാരം നശിപ്പിക്കാനാണ് ശ്രമം. അദ്ദേഹം ഒരു ബിജെപിക്കാരാനായാണ് പ്രവര്‍ത്തിക്കുന്നത്. അയാള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താവാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ഡിസംബര്‍ 20ന് ബിജെപി നേതാവ് ബോല്‍പ്പൂരില്‍ അമിത് ഷാ മെഗാ റോഡ് ഷോ നടത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയപ്പോഴായിരുന്നു റോഡ് ഷോ. അടുത്തവര്‍ഷം ആദ്യമാണ് ബംഗാളില്‍ നിയസഭാ തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...