ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാനുള്ള തെളിവില്ലെന്ന് ഡൽഹി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഗുസ്തിതാരങ്ങൾ ആവശ്യപ്പെടുന്നത് പോലെ ബ്രിജ് ഭൂഷനെ ഇപ്പോൾ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ഡൽഹി പോലീസ്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാനുള്ള തെളിവില്ലെന്നാണ് ഡൽഹി പോലീസ് വാദം. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഇതുവരെ ആവശ്യമായ തെളിവുകൾ ബ്രിജ് ഭൂഷനെതിരെ ലഭിച്ചിട്ടില്ല. 15 ദിവസത്തിനുള്ളിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകും. ചാർജ് ഷീറ്റിന്റെ രൂപത്തിലോ റിപ്പോർട്ടിന്റെ രൂപത്തിലോ ആയിരിക്കും അത് നൽകുക. ഗുസ്തിതാരങ്ങളുടെ ആരോപണം തെളിയിക്കാനുള്ള തെളിവുകളില്ലെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.

ആറ് തവണ എം.പിയായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സാധിക്കില്ല. ബ്രിജ് ഭൂഷനെ സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. ബ്രിജ് ഭൂഷനെതിരെ നടന്ന പ്രതിഷേധത്തിനിടെ നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ മെഡലുകൾ ഗംഗ നദിയിൽ ഉപേക്ഷിക്കാൻ ഒരുങ്ങിയിരുന്നു. തുടർന്ന് കർഷക നേതാക്കളെത്തി ഗുസ്തിതാരങ്ങളെ തടയുകയായിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും കർഷക നേതാക്കൾ ഉറപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...