യുഡിഎഫ് നേതാക്കളുടെ യോഗത്തിലേക്ക് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും ക്ഷണിച്ചില്ല ; വിശദീകരണം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യു ഡി എഫ് നേതാക്കളുടെ യോഗത്തിലേക്ക് മുതിര്‍ന്ന നേതാക്കളായ ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും ക്ഷണിക്കാതെ നേതൃത്വം. കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇവര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പാര്‍ട്ടി മടിക്കുന്നത്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിനെതിരെ സമരം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം ഏത് രീതിയില്‍ വേണം എന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് യു ഡി എഫ് നേതാക്കള്‍ ഇന്ന് യോഗം ചേരുന്നത്.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം. എന്നാല്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ക്ഷണമില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ കക്ഷി നേതാക്കളുടെ യോഗമായതിനാലാണ് ഇരുവരെയും ക്ഷണിക്കാതിരുന്നതെന്നാണ് പാര്‍ട്ടി ഉന്നതര്‍ നല്‍കുന്ന വിശദീകരണം. തിരുവനന്തപുരത്ത് ഉണ്ടായിട്ടും കഴിഞ്ഞ തവണത്തെ യുഡിഎഫ് യോഗത്തിലും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല.

പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ കൂടിയാലോചനകളില്ലാതെ എടുക്കുന്നു എന്ന പരാതി ഇരു നേതാക്കളും ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഗവര്‍ണറുമായുള്ള വിഷയത്തില്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നതും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഇരുണ്ട കാലം’ ക്യാമ്പെയ്‌ന് നേതൃത്വം നൽകിയ പിആർഡി ഉദ്യോഗസ്ഥന് നടപടിക്ക് പകരം പ്രധാന പദവി...

0
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ പ്രതീഷ് മണിയെ ചലച്ചിത്ര അക്കാദമിയില്‍...

ഗവർണ്ണറുടെ നടപടി ഏകപക്ഷീയം; കാർഷിക സർവകലാശാല വിസി നിയമനത്തിനെതിരെ റോജി എം. ജോൺ രംഗത്ത്

0
കൊച്ചി: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി...

ടോൾ നൽകാതെ പോയ വണ്ടി തടഞ്ഞു; കോഴിക്കോട് ടോൾ പ്ലാസ ജീവനക്കാരനെ വണ്ടിച്ചിടിച്ച് അപായപ്പെടുത്താൻ...

0
കോഴിക്കോട്: ഒളവണ്ണ ടോള്‍ പ്ലാസയില്‍ ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമം. ടോള്‍ ബാര്‍...

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി ; സംഭവം പാലക്കാട്

0
പാലക്കാട്: പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ്...