മദ്യം മോഷ്ടിച്ച്‌ കടക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മദ്യം മോഷ്ടിച്ച്‌ കടക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രീമിയം കൗണ്ടറില്‍ നിന്ന് മദ്യം മോഷ്ടിച്ച്‌ കടക്കാന്‍ ശ്രമിച്ച യുവാവിനെ ജീവനക്കാര്‍ പിടികൂടി പോലീസിനെ ഏല്പിച്ചു. തിരുവനന്തപുരം വട്ടപ്പാറ സാമ്പ്രാഹൗസില്‍ സുജിത്താണ് (രാധാ സുജിത്ത് 38 ) പിടിയിലായത്. ഇന്നലെ രാവിലെ 11ന് ആലപ്പുഴ ബോട്ട് ജെട്ടിയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രീമിയം കൗണ്ടറിലാണ് സംഭവം.

തിരക്കുള്ളതിനാല്‍ ജീവനക്കാര്‍ ഷോപ്പിലെ പലയിടങ്ങളിലായി നിന്നിരുന്നു. സുജിത്ത്, ഷെല്‍ഫില്‍ നിരത്തിയ ബെക്കാഡി ലെമണ്‍ വൈറ്റ് റമ്മിന്റെ പൈന്റും, ഗ്രീന്‍ലേബല്‍ വിസ്‌കി അര ലിറ്ററിന്റെയും ഓരോ കുപ്പിവീതം എടുത്ത് പാന്റ്സിനുള്ളില്‍ ഒളിപ്പിച്ച ശേഷം ഒരു ബിയറുമെടുത്ത് ബില്‍ കൗണ്ടറിലെത്തി. ബിയറിന്റെ ബില്ല് മാത്രം അടിക്കുന്നതുകണ്ട ജീവനക്കാര്‍ സുജിത്തിനെ പിടികൂടി പോക്കറ്റില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. തുടര്‍ന്ന് വിവരം അറിയിച്ചതനുസരിച്ച്‌ നോര്‍ത്ത് എസ്.ഐ നിഥിന്‍ രാജിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് മോഷണക്കേസിലെ പ്രതിയായ ഇയാള്‍ എറണാകുളത്തു നിന്നു മടങ്ങുന്നതിനിടെയാണ് ആലപ്പുഴയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...