ബുള്ളി ബായ് ആപ്പ് ; മൂന്നാം പ്രതിയും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബുള്ളി ബായ് ആപ്പ് കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. ഉത്തരാഖണ്ഡിൽ നിന്നാണ് പ്രതിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മായങ്ക് റാവത്ത് (21) ആണ് മൂന്നാം പ്രതി. നേരത്തെ ശ്വേത സിംഗ് (18), എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിശാൽ കുമാർ ഝാ (21) എന്നിവർ പിടിയിലായിരുന്നു.

പൗരി ഗർവാൾ ജില്ലയിലെ കോട്ദ്വാറിൽ നിന്നാണ് മൂന്നംഗ സൈബർ പോലീസ് സംഘം ഇയാളെ പിടികൂടിയത്. സക്കീർ ഹുസൈൻ കോളജിലെ ബിഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയാണ് റാവത്ത്. മായങ്കിൻ്റെ പിതാവ് സൈനികനാണ്. വെബ്‌ പേജുകളുടെ ലിങ്കുകൾ പങ്കിടാൻ ഉപയോഗിച്ച മൊബൈൽ ട്രാക്ക് ചെയ്താണ് പോലീസ് റാവത്തിനെ കണ്ടെത്തിയത്.

പ്രതികൾ സോഷ്യൽ മീഡിയയിലാണ് കണ്ടുമുട്ടുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലുള്ള പൊതുതാൽപ്പര്യമാണ് ഇവരെ വെബ് പേജുകൾ തുടങ്ങാൻ പ്രേരിപ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോഡ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ GitHub-ൽ ഹോസ്റ്റ് ചെയ്‌ത രണ്ട് വെബ് പേജുകളാണ് മുംബൈ പോലീസ് അന്വേഷിക്കുന്നത്. ആദ്യ വെബ് പേജ് 2021 ജൂലൈയിലും രണ്ടാമത്തേത് ബുള്ളി ബായ് ജനുവരി 1 നുമാണ് പ്രത്യക്ഷപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് അപ്രതീക്ഷിതമായി തുറന്ന് വന്ന് കഴുത്തിലും മുഖത്തുമടിച്ചു ; രക്തം...

0
മുംബൈ : മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ്...

സർക്കാരിൻ്റെ മദ്യനയം ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി പികെ ബഷീർ

0
കോഴിക്കോട് : വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട്...

‘ഇൻഡിഗോ ചതിച്ചു’ ; പിണറായിയുടെ യാത്ര മുടങ്ങി

0
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്ന്...

ഹൈവേയിൽ പാൽ ടാങ്കർ മറിഞ്ഞു ; ചോർന്നൊഴുകിയ പാൽ ശേഖരിക്കാൻ പാത്രങ്ങളുമായി നാട്ടുകാരുടെ തിക്കിത്തിരക്ക്

0
ജയ്പൂർ: രാജസ്ഥാനിലെ കോട്പുട്‌ലിക്ക് സമീപം ഡൽഹി-ജയ്പൂർ ദേശീയപാതയിൽ പാൽ ടാങ്കർ നിയന്ത്രണം...