യു.ഡി.എഫ് നടത്തിയ കുറ്റവിചാരണ സദസില്‍ 100-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തില്ല ; വി. ശിവന്‍ കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യു.ഡി.എഫ് നടത്തിയ കുറ്റവിചാരണ സദസ്സില്‍ 100-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഒരു സമരം നടത്താന്‍ പ്രതിപക്ഷത്തിന് ആയില്ല. യഥാര്‍ത്ഥത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പ്രതിപക്ഷം നവകേരള സദസ്സിനെതിരെ സമരത്തിനിറങ്ങിയത്. നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയാണ്. വികസനമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പരിപാടിയില്‍ പ്രതിപക്ഷം പങ്കെടുക്കുകയാണ് വേണ്ടിയിരുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. 136 വേദിയിലാണ് നവകേരള സദസ്സ് നടന്നത്. 28 പ്രഭാത ചര്‍ച്ചയും 29 വാര്‍ത്താ സമ്മേളനവും നടത്തി. ആറ് ലക്ഷം പരാതികളാണ് ലഭിച്ചത്. ഈ പരാതികള്‍ എല്ലാം പരിഹരിക്കും. തങ്ങളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് അഴിമതി അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...