തൃശൂർ മാത്രമല്ല, കേരളം ബിജെപിക്കൊപ്പം വരും ; സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി. തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം. വീര സവർക്കർ വന്നാലും ബിജെപി ജയിക്കില്ലെന്ന ടി എൻ പ്രതാപൻ എം പി യുടെ പ്രസ്താവനയ്‌ക്കും സുരേഷ് ഗോപി മറുപടി നൽകി. വീര സവർക്കർ വന്നാൽ ജയിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് ജനങ്ങളെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. വീര സവർക്കർ വന്നാൽ ജയിക്കുമെന്ന് കോൺഗ്രസുകാർ ഒരിക്കലും പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ സുരേഷ് ഗോപിക്കായി ബിജെപി പ്രചാരണം തുടങ്ങി. ബിജെപി ബൂത്ത് തല യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.

ഇന്ന് നാല് മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക. തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സംഘടനയുടെ അടിത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ബൂത്ത്തല യോഗം നടക്കുക. നേതാക്കളും അണികളുമെന്ന വേർതിരിവ് മാറ്റാൻ വേണ്ടി അവർക്കൊപ്പമാണ് സുരേഷ് ഗോപി മണ്ഡലത്തിൽ സജീവമാകുന്നത്. ഇന്ന് നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നി മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക. നേരത്തെ കോർണർ യോഗങ്ങളായിട്ടാണ് സുരേഷ് ഗോപി യോഗങ്ങൾ നടത്തിവന്നത്. അത് മാറ്റി നിയോജകമണ്ഡലത്തിലേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര ഫണ്ട് നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാകും സുരേഷ് ഗോപി ശ്രമിക്കുക. ഇനി മണ്ഡലത്തിൽ കൂടുതൽ സജീവമാകാനാകും സുരേഷ് ഗോപി ശ്രമിക്കുക. കോർണർ മീറ്റിങ്ങുകൾ മാറ്റി ബൂത്ത് ഭാരവാഹികളെ വിളിച്ച് മണ്ഡലം കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനം നടത്താനാണ് സുരേഷ് ഗോപിയും ബിജെപിയും ശ്രമിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...

ഓണക്കച്ചവടത്തിനിടയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികൻ പിടിയിൽ

0
തൃപ്പൂണിത്തുറ: മുൻവൈരാഗ്യത്തിന്റെ പേരിൽ ഓണക്കാലത്ത് കച്ചവടത്തിനെത്തിയ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ...

ഹാൾ ബുക്കിംഗ് അവസാന നിമിഷം റദ്ദാക്കി; കൊൽക്കത്തയിലെ സി.ജെ.പി പരിപാടി മാറ്റിവെച്ചത് ബി.ജെ.പി ഭീഷണി...

0
കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടി(സിജെപി) ചൊവ്വാഴ്ച കൊൽക്കത്തയിൽ നടത്താനിരുന്ന പരിപാടി അവസാനനിമിഷം...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...