സുപ്രിംകോടതി നിര്‍ദേശം കാറ്റില്‍ പറത്തി കർണാടക ; അതിര്‍ത്തി തുറക്കില്ലെന്ന വാശിയില്‍ ബി.എസ് യെദ്യൂരപ്പ

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാവില്ലെന്ന് ആവര്‍ത്തിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കാസര്‍ഗോട്ടെ സ്ഥിതി അതീവ ഗുരുതരമാണ്. അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള-കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്‌. സി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്. അതിര്‍ത്തി കടന്നുവരുന്നവര്‍ക്ക് ആര്‍ക്കൊക്കെ കൊറോണ ഉണ്ടെന്നും ഇല്ലെന്നും കണ്ടെത്താനുള്ള സാഹചര്യമില്ല. കര്‍ണാടകത്തിന് അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം  കേരളത്തിലെ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച്‌ മംഗളൂരുവിലെ പ്രമുഖ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് നല്‍കിയ ഉത്തരവ് ദക്ഷിണ കന്നഡ ആരോഗ്യവിഭാഗം പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മംഗളൂരുവിലെ ഏഴു മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കും സുള്ള്യയിലെ മെഡിക്കല്‍ കോളജിനും ദക്ഷിണ കന്നഡ ആരോഗ്യ, കുടുംബക്ഷേമ ഓഫിസര്‍ ഉത്തരവ് നല്‍കിയത്. ഈ ഓഫിസര്‍ തന്നെയാണ് ഉത്തരവ് പിന്‍വലിച്ചെന്ന് വ്യക്തമാക്കി ആശുപത്രികള്‍ക്ക് വീണ്ടും കത്തുനല്‍കിയത്. ദക്ഷിണ കന്നഡ ആരോഗ്യവിഭാഗത്തിന്റെ ഉത്തരവ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

എന്നാല്‍ കര്‍ണാടകയിലേക്കുള്ള മുഴുവന്‍ അതിര്‍ത്തികളും അടച്ചതിനാല്‍ പുതിയ ഉത്തരവ് കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഉപകാരപ്പെടില്ല.  ചരക്കുവാഹനങ്ങള്‍ മാത്രമാണ് കര്‍ണാടക അതിര്‍ത്തിക്ക് ഇപ്പുറം കടത്തിവിടുന്നത്. അതിര്‍ത്തി കൊട്ടിയടച്ച്‌ ആംബുലന്‍സില്‍ കൊണ്ടുപോയ രോഗികളെ തിരിച്ചയച്ചതിനെ തുടര്‍ന്ന് കാസര്‍ഗോട്ടെ ഏഴുപേരാണ് കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചത്.

അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെ മറികടക്കാന്‍ കര്‍ണാടക സുപ്രിം കോടതിയെ സമീപിച്ചിരുന്നെങ്കിലും അതിര്‍ത്തി കൊട്ടിയടക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞദിവസം കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...