കൊച്ചി : പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതിന് ഭരണഘടനാ നിയമസാധുതയില്ലെന്നു ഗവർണർ. പൗരത്വപ്രശ്നം പൂര്‍ണമായും കേന്ദ്രവിഷയമാണ് . എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോട് വിരോധമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകേന്ദ്രങ്ങളിലേക്ക് എംപിമാര്‍ നടത്തുന്ന ദേശരക്ഷാ ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കം. തൃശുരിന്റെ തീരപ്രദേശങ്ങളിലൂടെയാണ് ടി.എന്‍ പ്രതാപന്‍ എംപി മാര്‍ച്ച് നടത്തുന്നത്. ഗുരുവായൂരില്‍ കെ.സി.വേണുഗോപാല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കുറ്റ്യാടി മുതല്‍ വടകരവരെ കെ.മുരളീധരനും ലോങ് മാര്‍ച്ച് നയിക്കും. നാളെയാണ് മുരളീധരന്‍ നയിക്കുന്ന മാര്‍ച്ച് സമാപിക്കുക. ചാലക്കുടിയില്‍ നാളെ ബെന്നി ബെഹനാന്റെ നേതൃത്വത്തില്‍ ലോങ്മാര്‍ച്ചിന് തുടക്കമാകും.