കോഴിക്കോട് : എല്‍ജെഡി – ജെഡിഎസ് ലയനം വീണ്ടും അനിശ്ചിതത്വത്തില്‍ തന്നെ. ഇന്ന് നടന്ന മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ ലയനം നടക്കാനുള്ള സാധ്യത ഇതോടെ മങ്ങി. പാര്‍ട്ടി പദവികള്‍ വീതം വെയ്ക്കുന്ന കാര്യത്തില്‍ ഒത്ത് തീര്‍പ്പുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എം.വി. ശ്രേയാംസ്കുമാറിന്‍റെ കോഴിക്കോട്ടെ വസതിയില്‍ ആണ് ഇത്തവണ യോഗം ചേര്‍ന്നത്. കാര്യങ്ങള്‍ രമ്യതയില്‍ എത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
ഇത്തവണ ഭിന്നത കൂടുതല്‍ രൂക്ഷവുമായിമാറിയെന്നാണ് റിപ്പോര്‍ട്ട്. എല്ലാ കാര്യങ്ങളിലും തീരുമാനമായെന്നും ചില കാര്യങ്ങള്‍ കൂടിയേ ഇനി തീരുമാനിക്കാനുള്ളൂ എന്നും കഴിഞ്ഞ ദിവസം എല്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റുകളുടെ കാര്യത്തിലും ഒരു ധാരണയില്‍ എത്താന്‍ ഇതുവരെ ആയിട്ടില്ല.