വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വനമഹോത്സവത്തിന്റെ ഭാഗമായി സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനം വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും.

ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ കേശവന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഐ.സിദ്ദിഖ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ബി സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ, കോന്നി ഡിഎഫ്‌ഒ ശ്യാം മോഹന്‍ലാല്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആശാ ഷാജി, ഗ്രാമപഞ്ചായത്തംഗം കുഞ്ഞുമോള്‍ കൊച്ചുപാപ്പി, പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, ഹെഡ്മിസ്ട്രസ് കെ.മിനി, പിടിഎ പ്രസിഡന്റ് കെ.ഹരിപ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.

വിദ്യാലയങ്ങളില്‍ വളരെചുരുങ്ങിയ സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യമുള്ള അതിസാന്ദ്രതയിലും അതീവ ജൈവവൈവിധ്യത്തോടും നട്ടു വളര്‍ത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങള്‍. വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യ സംരക്ഷണ അവബോധം ഉണര്‍ത്തുന്നതിനും വനവത്ക്കരണ, വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് വിദ്യാലയങ്ങളിലെ ഫോറസ്ട്രി ക്ലബുകളിലൂടെ വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...