ബ്രേയ്ക്ക് ദി ചെയിന്‍ : പത്തനംതിട്ട നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും ഡയറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ബ്രേയ്ക്ക് ദി ചെയിന്‍ ക്യാമ്പയിനോട് അനുബന്ധിച്ച് പത്തനംതിട്ട നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കുമായി തൈക്കാവ് ഗവണ്‍മെന്റ് എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസ് നാഷണല്‍ സര്‍വീസ് സ്‌കീം തയ്യാറാക്കിയ സൗജന്യ ഡയറി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രകാശനം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന്‍ കോയ)ജില്ലാ പ്രസിഡന്റ്  പ്രസാദ് ജോണ്‍ മാമ്പ്രക്ക് ഡയറി കൈമാറിയാണ്  ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രകാശനം നിര്‍വഹിച്ചത്. ആരൊക്കെ കടയില്‍ വന്നു, ഓട്ടോയില്‍ ആരൊക്കെ  കയറി, പേര്, മേല്‍വിലാസം, സമയം, തീയതി തുടങ്ങിയവ ഈ ഡയറിയില്‍ രേഖപ്പെടുത്താന്‍ സാധിക്കും. കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രേയ്ക്ക് ദി ചെയിനിന്റെ ഭാഗമായ ഈ ഡയറിക്ക് വലിയ പ്രാധാന്യമാണുള്ളത്.

പത്തനംതിട്ട നഗരത്തിലെ മുഴുവന്‍ വ്യാപാരികള്‍ക്കും ഓട്ടോ ടാക്‌സി ജീവനക്കാര്‍ക്കും ഡയറി വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തൈക്കാവ് ഗവണ്‍മെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സി.എല്‍.സ്‌കറിയ അറിയിച്ചു.
പ്രകാശന ചടങ്ങില്‍ സ്‌കൂള്‍ അധ്യാപകനും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ സി.ടി ജോണ്‍, അധ്യാപകന്‍ ആര്‍.ധനേഷ്, പി.ടി.എ പ്രസിഡന്റ് അഡ്വ.ശ്രീകുമാര്‍, എന്‍.എസ്.എസ് വോളന്റീയര്‍ സെക്രട്ടറി അന്‍സാര്‍ ഇബിനു സാഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...

നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം ; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച...