ജൂലൈ മാസം ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് 3377 മെട്രിക് ടണ്‍ അരിയും 519 മെട്രിക് ടണ്‍ ഗോതമ്പും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജൂലൈ മാസം പത്തനംതിട്ട ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്നതിനായി 3377 മെട്രിക് ടണ്‍ അരിയും 519 മെട്രിക് ടണ്‍ ഗോതമ്പും അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ (പിങ്ക് കാര്‍ഡ്) ഓരോ അംഗത്തിനും കിലോ ഗ്രാമിന് 2 രൂപാ നിരക്കില്‍ 4 കിലോ ഗ്രാം അരിയും 1 കിലോ ഗ്രാം ഗോതമ്പും, എ.എ.വൈ കാര്‍ഡുകള്‍ക്ക്(മഞ്ഞ കാര്‍ഡ്) സൗജന്യ നിരക്കില്‍ കാര്‍ഡൊന്നിന് 30 കിലോ ഗ്രാം അരിയും 5 കിലോ ഗ്രാം ഗോതമ്പും റേഷന്‍ കടകളില്‍ നിന്ന് ഈ മാസം ലഭിക്കും. മുന്‍ഗണനാ – ഇതര സബ്‌സിഡി(എന്‍പിഎസ്) പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക്(നീല കാര്‍ഡ്) ഓരോ അംഗത്തിനും 4 രൂപ നിരക്കില്‍ 2 കിലോ ഗ്രാം അരിയും 17 രൂപ നിരക്കില്‍ പരമാവധി 3 കിലോ ഗ്രാം ആട്ടയും സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചു ലഭിക്കും.

മുന്‍ഗണനാ ഇതര -നോണ്‍ സബ്‌സിഡി(എന്‍പിഎന്‍എസ്) വിഭാഗത്തില്‍പെട്ടവര്‍ക്ക് (വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന് 10.90 രൂപാ നിരക്കില്‍ 4 കിലോ ഗ്രാം അരിയും 17 രൂപാ നിരക്കില്‍ പരമാവധി 3 കിലോ ഗ്രാം ആട്ടയും ലഭിക്കും.
വൈദ്യുതീകരിച്ച വീടുള്ള (ഇ)എല്ലാ കാര്‍ഡുടമകള്‍ക്കും കാര്‍ഡൊന്നിന് അരലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് (എന്‍ഇ) കാര്‍ഡൊന്നിന് 4 ലിറ്ററും മണ്ണെണ്ണ, ലിറ്ററിന് 29 രൂപാ നിരക്കില്‍ ലഭിക്കും. എ.എ.വൈ കാര്‍ഡിനു മാത്രം 21 രൂപാ നിരക്കില്‍ 1 കിലോ പഞ്ചസാര വിഹിതവുമുണ്ട്.

പരാതികള്‍ 1800 425 1550 എന്ന ടോള്‍ഫ്രീ നമ്പരിലോ ജില്ലാ സപ്ലൈ ഓഫീസിലെ 0468 2222612 എന്ന നമ്പരിലോ, താലൂക്ക് സപ്ലൈ ഓഫീസുകളിലെ താഴെ പറയുന്ന നമ്പരുകളിലോ അറിയിക്കാം. ഇത് കൂടാതെ റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെയും/ താലൂക്ക് സപ്ലൈ ഓഫീസറുടെയും സിയുജി മൊബൈല്‍ നമ്പരുകളിലും പരാതി വിളിച്ചറിയിക്കാം. കോഴഞ്ചേരി 0468 2222212, കോന്നി 0468 2246060, തിരുവല്ല -0469 2701327, അടൂര്‍ 0473 4224856, റാന്നി 0473 5227504, മല്ലപ്പള്ളി -0469 2782374.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....