രോഗികളുടെ എണ്ണം കൂടുന്നത് സമൂഹവ്യാപന സാധ്യത : ഇ ചന്ദ്രശേഖരന്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: ഉറവിടം അറിയാത്ത രോഗികള്‍ കൂടന്നതില്‍ കാസര്‍കോട് ആശങ്ക കനക്കുന്നു. രോഗികളുടെ എണ്ണം കൂടുന്നത് സമൂഹവ്യാപന സാധ്യതയാണ്. അത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയില്‍ ജാഗ്രതയും നിയന്ത്രണവും ശക്തമാക്കാനും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തു.

സമ്പര്‍ക്കം വഴി രോഗങ്ങള്‍ ഉണ്ടായവരില്‍ അധികവും കര്‍ണാടകയില്‍ പോയവരാണ്. ദിവസേന അതിര്‍ത്തി കടന്നു പോകുന്നത് നിയന്ത്രിക്കും. ജോലിക്ക് പോകേണ്ടവര്‍ കര്‍ണാടകയില്‍ 28 ദിവസം താമസിച്ച ശേഷം കേരളത്തില്‍ എത്തിയാല്‍ മതി.

കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ ജോലിക്ക് എത്തുന്നവര്‍ക്കും ഇത് ബാധകമാണെന്ന് മന്ത്രി വിശദീകരിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലെ ഊടു വഴിയിലൂടെ നടന്നു വരുന്ന വരെ നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കും പോലീസിനുമാണ് നിരീക്ഷണ ചുമതല.

കര്‍ണാടകയിലേക്ക് ദിവസേന യാത്ര ചെയ്യാനുള്ള പാസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബേക്കല്‍ കോട്ട വിനോദസഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കാനുള്ള തീരുമാനവും പിന്‍വലിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...

വെങ്കിട്ട വെങ്കിട് അടക്കമുള്ള പ്രതികൾക്ക് ജാമ്യം; വിപിവിവി തട്ടിപ്പ് കേസിൽ സാമ്പത്തിക ഇടപാടുകൾ ഒത്തുതീർപ്പായി

0
ന്യൂഡൽഹി: വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ട...

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 7...

ചൈനയുടെ മൗനം ഇരു രാജ്യങ്ങൾക്കും വിനയാകുന്നു; ഹിമാലയൻ മലനിരകളിൽ വൻ പ്രളയങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ആശങ്ക

0
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ടിബറ്റിലും നേപ്പാളിലും ഉണ്ടാകുന്ന പ്രളയങ്ങൾ ഹിമാലയൻ...