ചെങ്ങറ വീണ്ടും സമരഭൂമിയാകും ; അകത്തു കയറുവാന്‍ 234 കുടുംബങ്ങള്‍ ; തടയുമെന്ന് സമരഭൂമിയിലെ താമസക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: ചെങ്ങറ സമരഭൂമിയിലേക്ക് പ്രവേശിക്കാനെത്തിയ നൂറോളം വരുന്ന സാധുജന വിമോചന സംയുക്ത വേദി പ്രവർത്തകരെ  പോലീസ് ഇടപെട്ട് തിരിച്ചയച്ചു. ഇരുനൂറോളം വരുന്ന കുടുംബങ്ങൾ തിരികെ സമരഭൂമിയിലേക്ക് പ്രവേശിക്കുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചതിനാൽ സ് ഥലത്ത് വലിയ പോലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു. തിരികെ പ്രവേശിച്ചാൽ അവരെ തടയാൻ സമരഭൂമിയിലെ പ്രധാന കവാടത്തിൽ ഒരു വിഭാഗം സംഘടിച്ചിരുന്നു. ഇത് സംഘർഷത്തിന് സാധ്യത കണക്കിലെടുത്താണ് പോലീസ് അനുനയത്തിലൂടെ സമരഭൂമിയിൽ കടക്കാനെത്തിയ പ്രവർത്തകരെ പറഞ്ഞയച്ചത്.

ചെങ്ങറ ഭൂസമരം ആരംഭിച്ച കാലം മുതൽ ഇവിടെ താമസിച്ച് 2009-ൽ പട്ടയം ലഭിച്ച് ഇടുക്കി, കാസർഗോഡ് ജില്ലകളിലേക്ക് പോവുകയും വാസയോഗ്യമല്ലാത്ത ഭൂമിയായതിനാൽ തിരികെ എത്തുകയും ചെയ്ത  234 കുടുംബങ്ങളാണ് ഇന്ന് സമര ഭൂമിയിൽ പ്രവേശിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഇവർ  രാവിലെ ഒൻപത് മണി മുതൽ അതുമ്പുംകുളം ജംഗ്ഷനിൽ തമ്പടിച്ചിരുന്നു. സമയം മുന്നോട്ടു പോകുന്തോറും സമരഭൂമിയിൽ പ്രവേശിക്കാൻ എത്തുന്നവരുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയതോടെ പോലീസ് നിലപാട് കടുപ്പിച്ചു. മലയാലപ്പുഴ എസ്.എച്ച്.ഒ ബിനുകുമാർ, കോന്നി എസ്.എച്ച്.ഒ.രാജേഷ്, ആറന്മുള എസ്.എച്ച്.ഒ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സമരസമിതി നേതാക്കളുമായി ചർച്ചകൾ നടത്തിയെങ്കിലും ഇവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. തുടർന്ന് അഞ്ചിലധികം ആൾക്കാർ കുട്ടംകൂടി നില്ക്കാൻ പാടില്ലായെന്നും കോവിഡ് പശ്ചാത്തലത്തിൽ കേസ്സെടുക്കാൻ നിർബന്ധിതമാകുമെന്നും  പോലീസ് വാഹനത്തിൽ നിന്ന് മുന്നറിയിപ്പ് വന്നതോടെ സമരഭൂമിയിൽ പ്രവേശിക്കാൻ എത്തിയ പ്രവർത്തകർ മടങ്ങി പോവുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...

പത്തനംതിട്ട ജില്ലയില്‍ നാല് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും

0
പത്തനംതിട്ട : ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വള്ളോക്കുന്ന്, കുറ്റൂര്‍...

സ്വകാര്യ ബസിന്റെ ചക്രം യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി ; മലപ്പുറം കൊണ്ടോട്ടിയിൽ യാത്രികന് ഗുരുതര...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട...