ബിബിസി ഡോക്യുമെന്ററിയില്‍ കേന്ദ്രത്തിന് നോട്ടീസ് ; സുപ്രീം കോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മാസിക

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബിബിസി ഡോക്യുമെന്ററിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് നല്‍കിയതിന് സുപ്രീംകോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മാസിക പാഞ്ചജന്യ. ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രീം കോടതിയെ ഒരു ‘ഉപകരണമായി’ ഉപയോഗിക്കുകയാണെന്നാണ് വിമര്‍ശനം. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ലിങ്കുകള്‍ തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് മാസികയുടെ വിമര്‍ശനം.

2002 ലെ ഗോധ്രാ കലാപങ്ങളെക്കുറിച്ചും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഗുജറാത്ത് സര്‍ക്കാരിന് അതിലുളള പങ്കിനെ കുറിച്ചും ബിബിസി, ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’എന്ന പേരില്‍ ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. ‘നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സുപ്രീം കോടതിയുളളത്. എന്നാല്‍ ഇന്ത്യയുടെ എതിരാളികള്‍ സുപ്രീം കോടതിയെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു.’ എന്നാണ് പാഞ്ചജന്യയുടെ എഡിറ്റോറിയലില്‍ പറയുന്നത്.

പരിസ്ഥിതിയുടെ പേരില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന, മനുഷ്യാവകാശത്തിന്റെ പേരില്‍ തീവ്രവാദികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയില്‍ തന്നെ ഇന്ത്യയ്‌ക്കെതിരെ പ്രചരണം നടത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും എഡിറ്റോറിയലില്‍ പറയുന്നു. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ് ബിബിസി ഡോക്യുമെന്ററി എന്നും തികച്ചും തെറ്റായ വസ്തുതകളാണ് അതിലുളളതെന്നും മാസികയില്‍ പറയുന്നു.

നികുതിദായകരുടെ പണത്തിലാണ് സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ നിയമമനുസരിച്ച് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി തികച്ചും തെറ്റിദ്ധരിക്കപ്പെട്ടതും പരിഗണിക്കാന്‍ അര്‍ഹതയില്ലാത്തതുമാണ്. വിവാദ ഡോക്യുമെന്ററി പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യയില്‍ ബിബിസിയെ പൂര്‍ണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ഡോക്യുമെന്ററി തടയാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള മറ്റൊരു ഹര്‍ജിയും ഏപ്രിലില്‍ പരിഗണിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തുന്ന കല്ലറ നാളെ തുറക്കും

0
കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തുന്ന...

‘അമ്മ’യിലെ തര്‍ക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടി അന്‍സിബ ഹസ്സന്‍

0
കൊച്ചി: 'അമ്മ'യിലെ തര്‍ക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടി...

ദമ്പതികളും ഇളയ മകളും ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ ; മൂത്ത മകളും ലിവ് ഇൻ...

0
ബെംഗളൂരു : ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരിഹാസവുമായി സിപിഎം നേതാവ് എം ബി രാജേഷ്

0
പാലക്കാട്: മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരിഹാസവുമായി സിപിഎം നേതാവ് എം...