കെ റെറയില്‍ രജിസ്ട്രേഷനില്ല, റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകള്‍ പരസ്യം ചെയ്ത ഏഴ് പ്രമോട്ടര്‍മാര്‍ക്ക് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യില്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകള്‍ വില്‍പനയ്ക്കായി വിവിധ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത പ്രൊമോട്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കാക്കനാട്ടെ കൊച്ചി പ്രോപ്പര്‍ട്ടീസ്, ഫ്രാന്‍സിസ്‌കോ ബില്‍ഡേഴ്സ്, എലമെന്റ് കണ്‍സ്ട്രക്ഷന്‍, എറണാകുളം മുളന്തുരുത്തിയിലുള്ള സിമ്പിള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഹമ്മിങ് വാലി, എറണാകുളം തൃക്കാക്കരയിലുള്ള റെഡ് പോര്‍ച്ച് നെസ്റ്റ്, ബാവാ റിയല്‍റ്റേഴ്സ് എന്നീ പ്രൊമോട്ടര്‍മാര്‍ക്കാണ് കെ-റെറ നോട്ടീസ് അയച്ചത്.

കൊച്ചി പ്രോപ്പര്‍ട്ടീസ്, ബാവാ റിയല്‍റ്റേഴ്സ്, എലമെന്റ് കണ്‍സ്ട്രക്ഷന്‍, ഹമ്മിങ് വാലി എന്നിവര്‍ സമൂഹമാധ്യമമായ ഫെയ്സ്ബുക്ക് വഴിയാണ് പ്രൊജക്റ്റിനെക്കുറിച്ച് പരസ്യം ചെയ്തിരിക്കുന്നത്. സിമ്പിള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, പ്രൊജക്റ്റിന്റെ പ്രവേശനകവാടത്തിലാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. റെഡ് പോര്‍ച്ച് നെസ്റ്റ് ഫെയ്സ്ബുക്ക് വഴിയും ബ്രോഷറുകള്‍ വിതരണം ചെയ്തുമാണ് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ചിരിക്കുന്നത്. ഫ്രാന്‍സിസ്‌കോ ബില്‍ഡേഴ്സ് തങ്ങളുടെ വെബ്സൈറ്റ് വഴിയും ഓണ്‍ലൈന്‍- സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് പരസ്യം ചെയ്തിരിക്കുന്നത്.

റെറ നിയമം മൂന്നാം വകുപ്പ് പ്രകാരം അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകള്‍ വില്‍ക്കാനായി പരസ്യം ചെയ്യാന്‍ പാടുള്ളതല്ല. അങ്ങനെ ചെയ്താല്‍ റെറ നിയമം 59-ാം വകുപ്പ് പ്രകാരം പ്രൊജക്റ്റ് വിലയുടെ പത്തു ശതമാനം വരെ പിഴയീടാക്കുന്നതായിരിക്കും. അതോറിറ്റിയുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ ചട്ടലംഘനം തുടരുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവോ പ്രൊജക്റ്റ് വിലയുടെ വീണ്ടുമൊരു പത്തുശതമാനം വരെ പിഴയോ ശിക്ഷയായി ലഭിക്കും. 59-ാം വകുപ്പ് ചുമത്തി ശിക്ഷാനടപടികള്‍ തുടങ്ങാതിരിക്കാനുള്ള മതിയായ കാരണം കെ-റെറ മുമ്പാകെ ബോധിപ്പിക്കാന്‍ പ്രൊമോട്ടര്‍മാര്‍ക്ക് ആവശ്യത്തിന് സമയം അനുവദിച്ചിട്ടുണ്ട്.

നിയമ പരിരക്ഷ ഉറപ്പാക്കാനായി കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളില്‍ നിന്ന് മാത്രമേ ഫ്ളാറ്റോ വില്ലയോ പ്ലോട്ടോ വാങ്ങാവൂ എന്ന് അതോറിറ്റി പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രൊജക്റ്റുകളുടെ വിവരങ്ങള്‍ www.rera.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ലഭിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം.
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിപിഎമ്മിൻ്റേത് വിപരീതബുദ്ധി ; ‘പ്രിയദർശിനി’ ബഹിഷ്കരണത്തിൽ മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി'...

വീണ്ടും ഷിഗെല്ല : കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

0
കൊല്ലം : കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ടിനി ടോമിന്‍റേത് വ്യാജ പ്രചാരണം ; അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി...