റോഡരികില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ച എംഎല്‍എക്ക് നന്ദി അറിയിച്ച് പെരുനാട് എച്ച് എസിലെ കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: കുട്ടികളുടെ സുരക്ഷയ്ക്കായി റോഡരികില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എക്ക് നന്ദി അറിയിച്ച് റാന്നി – പെരുനാട് എച്ച് എസിലെ കുട്ടികള്‍. അത്തിക്കയം മഠത്തുംമൂഴി റോഡിന്റെ മുകള്‍ഭാഗത്ത് പെരുനാട് ഹൈസ്‌കൂളും റോഡിന് താഴെ കുട്ടികള്‍ കളിക്കുന്ന മൈതാനവും ആണ് ഉള്ളത്. റോഡ് അരികില്‍ നിന്നും ഏകദേശം 30 അടിയോളം താഴ്ചയിലാണ് മൈതാനം കിടക്കുന്നത്. സ്‌കൂളില്‍ നിന്നും ഇറങ്ങി വരുന്ന കുട്ടികള്‍ റോഡ് മുറിച്ച് കടന്ന് കൂട്ടമായി നടക്കുമ്പോള്‍ ശ്രദ്ധിക്കാതിരുന്നാല്‍ താഴത്തെ കുഴിയിലേക്ക് വീണ് പോകുന്ന സ്ഥിതിയാണ്. മാത്രമല്ല ഏതെങ്കിലും വാഹനം നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയാണെങ്കില്‍ മൈതാനത്ത് കളിച്ചിരിക്കുന്നത് കുട്ടികളുടെ ജീവനു തന്നെ അത് ഭീഷണിയും ആകും .

ഈ വര്‍ഷത്തെ സ്‌കൂള്‍ തുറപ്പ് ദിനത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്കുള്ള പുസ്തകവുമായി കഴിഞ്ഞ ഒന്നിന് സ്‌കൂളില്‍ എത്തിയതാണ് എംഎല്‍എ. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഉഷാകുമാരിയാണ് ഈ അപകടാവസ്ഥ എംഎല്‍എയുടെയും പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്റെയും ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍തന്നെ എംഎല്‍എ പൊതുമരാമത്ത് റോഡ് സുരക്ഷ അതോറിറ്റിയുമായി ബന്ധപ്പെടുകയും ഇവിടെ കുട്ടികളുടെ സുരക്ഷയെ കരുതി അടിയന്തരമായി ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. കുട്ടികളുടെ സുരക്ഷയ്ക്കായി അടിയന്തരമായ ഇടപെട്ട് പരിഹാരം കണ്ട എംഎല്‍എ ഉള്ള നന്ദിയും സാമൂഹ്യ മാധ്യമങ്ങളുടെ കുട്ടികള്‍ അറിയിച്ചത് വൈറലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...