യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഗ്രൂപ്പ് യോഗങ്ങള്‍ക്ക് റാന്നിയില്‍ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ ജില്ലയില്‍ ഗ്രൂപ്പുകള്‍ സംഘടന പിടിക്കാനുള്ള അരങ്ങ് ഒരുക്കുകയാണ്. ജില്ലയില്‍ നിന്നുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് എ ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്നുള്ളതും ജില്ലയിലെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ സജീവമാകും. ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറിഞ്ഞെന്നും, ഗ്രൂപ്പുകള്‍ ദുര്‍ബലമായെന്നും നേതൃത്വം അവകാശപെടുമ്പോഴാണ് ഗ്രൂപ്പ് തിരിഞ്ഞുള്ള യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്. ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരത്തിന്റെ ഭാഗമായി എല്ലാ ഗ്രൂപ്പിന്റെയും യോഗം കൂടാന്‍ സംസ്ഥാന തലത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ എ ഗ്രൂപ്പിന്റെ ആദ്യ നിയോജക മണ്ഡലതല യോഗം റാന്നി വൈ.എം.സി.എ ഹാളില്‍ കൂടി.

എ ഗ്രൂപ്പ് സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിട്ട് ഈ യോഗത്തില്‍ പങ്കെടുത്തതും ശ്രദ്ധേയമായി. തിരഞ്ഞെടുപ്പിന് വേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‍കുകയും മണ്ഡലം, ബ്ലോക്ക് ജില്ലാ തലത്തില്‍ റാന്നിയില്‍ നിന്നും മത്സരിക്കേണ്ടവരുടെ പട്ടിക തയാറാക്കുകയും ചെയ്തു. കോണ്‍ഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍, സാംജി ഇടമുറി, സിനാജ് ചാമക്കാല, പ്രമോദ് മന്ദമരുതി, ബെന്നിമാടത്തുംപടി, അരവിന്ദ് വെട്ടിക്കല്‍, മാര്‍ട്ടിന്‍ ജോസഫ്, ഷിന്റു തേനാലില്‍, റിജോ തോപ്പില്‍, പ്രവീണ്‍ രാജ് രാമന്‍, ബോബന്‍ താഴമണ്‍, ഉദയന്‍ റാന്നി, നിഷാദ് കോട്ടാങ്ങള്‍, രാജേഷ് വടശ്ശേരിക്കര, ആല്‍ഫില്‍, ജിബിന്‍ ആറയാഞ്ഞിലിമണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റാന്നിയില്‍ നിന്നുമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് ആരോണ്‍ ബിജിലി കെ. സി വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. ഐ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി നഹാസ് പത്തനംതിട്ടയാണെന്നും പറയുന്നു. ത്രികോണ മത്സരം നടന്നാല്‍ റാന്നിയില്‍ നിന്നും മഹാഭൂരിപക്ഷം വോട്ടുകള്‍ എ ഗ്രൂപ്പിന് അനുകൂലമാക്കുവാന്‍ യോഗം തീരുമാനിച്ചു. കൂടാതെ റാന്നിയിലെ എല്ലാ മണ്ഡലങ്ങളിലേക്കും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെയും നിശ്ചയിച്ചു. ഇതിനിടെ പുതുതായി നിയമിതനായ കോണ്‍ഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്റ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തത് മറ്റ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചു. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറം പല തലങ്ങളിലുള്ള സഹായങ്ങള്‍ നേടിയാണ് ഇദ്ദേഹം പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പായി നിയുക്ത ബ്ലോക്ക് പ്രസിഡന്റ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തതിന് എതിരെ കെപിസിസിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മറ്റ് വിഭാഗങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...