കർണാടകയിൽ ആർഎസ്എസ് മാർച്ചിൽ പങ്കെടുത്ത നാല് അധ്യാപകർക്ക് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ആർ‌എസ്‌എസ് അംഗത്വം നേടുകയും സംസ്ഥാനത്തുടനീളം റൂട്ട് മാർച്ചുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന സർക്കാർ ജീവനക്കാർക്കെതിരായ നടപടികൾ തുടർന്ന് കർണാടക സർക്കാർ. ബിദർ ജില്ലയിലെ ഔറാദ് താലൂക്കിലെ നാല് അധ്യാപകർക്ക് അധികൃതർ നോട്ടീസ് നൽകി. മഹാദേവ്, ഷാലിവൻ, പ്രകാശ്, സതീഷ് എന്നിവർക്കാണ് ഔറാദ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) വിശദീകരണം തേടി നോട്ടീസ് നൽകിയത്. ഒക്ടോബർ ഏഴിനും 13നും ഔറാദിൽ നടന്ന ആർ‌എസ്‌എസ് മാർച്ചിലാണ് അധ്യാപകർ ആർഎസ്എസ് യൂണിഫോമിൽ കുറുവടിയേന്തി പങ്കെടുത്തത്. 27ന് അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സേനാ നേതാക്കൾ ബിഇഒക്ക് പരാതി നൽകി. ഇതേത്തുടർന്നാണ് ബിഇഒ നോട്ടീസ് നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...