കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞ് സംഘം ; അന്വേഷണം ഊർജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാർ തട്ടിയെടുത്തു. തൃശ്ശൂരിലാണ് സംഭവം. മുണ്ടത്തികോടുള്ള വിനോദിന്‍റെ കാർ ആണ് തട്ടിയെടുത്തത്. ഓട്ടം വിളിച്ചതിന് പിന്നാലെ വടക്കാഞ്ചേരി കല്ലംപാറയിലെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് വിനോദിന്‍റെ കണ്ണില്‍ മുളക് പൊടി എറിഞ്ഞാണ് ഡ്രൈവറെ മർദ്ദിച്ച് കാർ തട്ടിയെടുത്തത്. തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനു സമീപത്തുള്ള ടാക്സി സ്റ്റാന്റിൽ നിന്നാണ് ഓട്ടം വിളിച്ചത്. കുറാഞ്ചേരിയിലെ വീട്ടിലെത്തി വീട്ടുകാരെ കൂട്ടി ആലുവയിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മൂന്നുപേരടങ്ങിയ സംഘമാണ് കാർ തട്ടിയെടുത്തത്. ജിപിഎസ് ഘടിപ്പിച്ച കാറിന്റെ ലൊക്കേഷൻ മനസ്സിലാക്കിയാണ് പോലീസ് മണിക്കൂറുകൾക്കകം വാഹനം കന്ദംകുളം യൂണിറ്റി ആശുപത്രിയിലെ പാർക്കിങ്ങ് ഏരിയയിൽ നിന്നും കണ്ടെത്തിയത്. എന്നാല്‍ പോലീസ് എത്തുംമുമ്പേ പ്രതികൾ കടന്നു കളഞ്ഞു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...