ഉത്തർപ്രദേശിലെ മഥുരയിൽ കുപ്രസിദ്ധ കുറ്റവാളികളെ പോലീസ് വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ കുപ്രസിദ്ധ കുറ്റവാളികളെ പോലീസ് വെടിവെച്ചു കൊന്നു. കവർച്ചാ സംഘവും ഉത്തർ പ്രദേശ് പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. ധരംവീർ എന്ന ലമ്പു, രാജേന്ദ്ര എന്ന പപ്പു എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. മഥുരയിലെ സുരീർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സുരീർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന വീട്ടിൽ അഞ്ചംഗ സംഘം നടത്തിയ കവർച്ചാക്കേസിലെ അന്വേഷണമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. അന്വേഷണത്തിനിടെ, പ്രതികളെന്ന് സംശയിക്കുന്ന രണ്ടംഗ സംഘം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നുവെന്ന വിവരം പോലീസിന് ലഭിച്ചു. പോലീസ് വാഹനം തടഞ്ഞതിനെ തുടർന്ന് ഇരുവരും യൂടേണെടുത്ത് രക്ഷപ്പെടാൻ ശ്രമം നടത്തി. അറസ്റ്റ് ഭയന്ന് പോലീസിന് നേരെ വെടിയുതിർത്തതോടെ സ്വയംപ്രതിരോധത്തിനായി പൊലീസും തിരിച്ചു വെടിവെച്ചു. പരിക്കേറ്റ രണ്ടുപേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

കൊല്ലപ്പെട്ട രണ്ടുപേർക്കും ദീർഘനാളത്തെ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മഥുര എസ്എസ്പി ശ്ലോക് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. നിരവധി കവർച്ച സംഭവങ്ങളിൽ സംഘത്തിന് പങ്കുണ്ട്. ഇവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ച് വരികയാണ്. ടീം ഇൻചാർജും കോൺസ്റ്റബിളും അടക്കം രണ്ട് പോലീസുകാർക്കാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എസ്എസ്പി അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ കവർച്ചാ പണവും അനധികൃതമായി കൈവശം വെച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തു. മറ്റ് തെളിവുകൾ പോലീസ് ശേഖരിച്ചുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...