മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരടുവലിയുമായി കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ മുറുകുന്നു. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്ത 63 എംഎൽഎമാരിൽ 46 പേരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന് റിപ്പോർട്ടുകൾ. മുതിർന്ന നേതാവ് കെ. സുധാകരൻ വേണുഗോപാലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ‘കെ.സി. കേരളം നയിക്കും’ എന്ന തലക്കെട്ടിൽ സുധാകരൻ അനുകൂലികൾ കെ.പി.സി.സി. ഓഫീസിന് മുന്നിൽ ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ചു കഴിഞ്ഞു. വി.ഡി. സതീശന്റെ നിലപാടും പരാതിയും പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തത് വി.ഡി. സതീശന് തിരിച്ചടിയായി. വെറും ആറ് എംഎൽഎമാർ മാത്രമാണ് സതീശനെ പിന്തുണച്ചത്. തനിക്ക് മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ മറ്റ് മന്ത്രിസ്ഥാനങ്ങൾ ഏറ്റെടുക്കാനില്ലെന്ന കടുത്ത നിലപാടിലാണ് സതീശൻ. അഭിപ്രായ വോട്ടെടുപ്പ് സമയത്ത് ദീപാ ദാസ് മുൻഷിയുടെ സാന്നിധ്യം ഉണ്ടായതിനാൽ എംഎൽഎമാർക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് സതീശൻ അനുകൂലികൾ പരാതിപ്പെടുന്നു.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതല ഹൈക്കമാൻഡിന് വിട്ടുകൊണ്ടുള്ള പ്രമേയം സണ്ണി ജോസഫ് അവതരിപ്പിക്കുകയും വി.ഡി. സതീശൻ അത് പിന്തുണയ്ക്കുകയും ചെയ്തു. എ.ഐ.സി.സി. നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ എംഎൽഎമാരുടെ അഭിപ്രായം തേടിക്കഴിഞ്ഞു. ഇനി മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്) തുടങ്ങിയ ഘടകകക്ഷികളുമായുള്ള ചർച്ചകൾ വൈകുന്നേരത്തോടെ നടക്കും. തലസ്ഥാനത്തെ ചർച്ചകൾ പൂർത്തിയായാൽ അന്തിമ തീരുമാനം ദില്ലിയിൽ മല്ലികാർജുൻ ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ചർച്ചകൾക്ക് ശേഷമുണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...