സിപിഎം നേതൃത്വത്തിനെതിരെയുള്ള ഫ്ലക്സുകൾ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സിപിഎം നേതൃത്വത്തിനെതിരെയുള്ള ഫ്ലക്സുകൾ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി മുതിർന്ന നേതാക്കളുടെ ചിത്രം വെച്ച് പ്രചാരണം നടത്തുന്നവർ എതിരാളികളുടെ കയ്യിലെ ആയുധമാവുകയാണ് അമിതാവേശം പാർട്ടിക്ക് ഗുണം ചെയ്യില്ല പാർട്ടിയെ സ്നേഹിക്കുന്നവർ ഇത്തരം പ്രചരണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അസാധരണമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് കണ്ണൂരിലെ സിപിഎം. പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഇന്നും നേതൃത്വത്തിനെതിരെ ഫ്ലക്സുകളുയർന്നു.

എം വി ഗോവിന്ദനു പകരം എം സ്വരാജും കണ്ണൂരിൽ പി ജയരാജനും പാർട്ടിയെ നയിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം മട്ടന്നൂരിൽ പിണറായി വിജയനെതിരെയും ഫ്ലക്സുയർന്നിരുന്നു. കുറുമാത്തൂരിലും പാപ്പിനിശേരിയിലും ഉയർന്ന ബോർഡുകളിൽ നേതൃത്വത്തെ അതിരൂക്ഷമായാണ് വിമർശിക്കുന്നത്. എന്നാൽ തന്റെ പേരിലുളള പോസ്റ്റർ പ്രചാരണമവസാനിപ്പിക്കണമെന്നും വച്ച ഫ്ലകസുകൾ നീക്കം ചെയ്യണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്തെ അറിയിക്കണമെന്നും നേതാക്കളെ വിമർശിക്കുന്ന പരസ്യ നിലപാടുകൾ ഒഴിവാക്കണമെന്നും പി ജയരാജൻ ഫേസ്ബുക്കിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...