തിരൂരിൽ ഇടിമിന്നലേറ്റ് കാറ്ററിങ് തൊഴിലാളിയുടെ അടുക്കള കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ജില്ലയിലെ തിരൂർ ബി പി അങ്ങാടി പെരിയപ്പാടത്ത് ഇടിമിന്നലേറ്റ് വീടിനോട് ചേർന്നുള്ള അടുക്കള പൂർണ്ണമായും കത്തിനശിച്ചു. പ്രദേശവാസിയായ അമീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള അടുക്കളയാണ് കത്തി നശിച്ചത്. ചെറിയ തോതിൽ കാറ്ററിങ് സർവീസ് നടത്തിയിരുന്ന അമീറിന്റെ ഏക ഉപജീവനമാർഗമാണ് ഇതിലൂടെ ഇല്ലാതായത്. ഇന്നലെ രാത്രി തിരൂർ മേഖലയിൽ അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കിടെ ഇന്ന് പുലർച്ചെ ഏകദേശം 3:30 ഓടെയാണ് സംഭവം നടന്നത്. വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയത്തായതിനാൽ തീ പടരുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ടില്ല. പുലർച്ചെ 4:30 ഓടെ റോഡിലൂടെ പോയ യാത്രക്കാരാണ് തീ പടരുന്നത് കണ്ട് വീട്ടുകാരെ വിവരം അറിയിച്ചത്. ഉടൻ തന്നെ സമീപത്തെ വീട്ടിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് ഏകദേശം അരമണിക്കൂറോളം വെള്ളം ചീറ്റിയതിനു ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...