കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ പ്രകാരം ജയിലിലടച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കുപ്രസിദ്ധ ഗുണ്ടയെ കേരള സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമ (കാപ്പാ) പ്രകാരം ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതി അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ പത്മനാഭന്റെ മകൻ നെല്ലിമുകൾ ജയൻ എന്നറിയപ്പെടുന്ന ജയകുമാറി(47)നെയാണ് കാപ്പാ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

അടൂർ, ഏനാത്ത് പത്തനംതിട്ട, ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ ഇരുപതിയഞ്ചോളം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ളയാളാണ്. നിലവിൽ അടൂർ എക്സൈസ് സർക്കിൾ ഓഫീസിൽ രജിസ്റ്റർ ചെയ്ത അബ്കാരി നിയമമനുസരിച്ചുള്ള കേസിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു.

കഴിഞ്ഞ മേയിൽ എക്സൈസ് രജിസ്റ്റർ ചെയ്ത അബ്കാരികേസിൽ പ്രതിയായതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോയി. അടൂർ പോലീസ് ഇൻസ്പെക്ടർ ഇയാൾക്കെതിരെ കാപ്പാ നടപടികൾ സ്വീകരിക്കുവാനുള്ള ശുപാർശ ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചു. തുടർന്ന് ജൂൺ ഇരുപതിന് എക്സൈസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിനായി ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ച സാഹചര്യത്തിലാണ് കളക്ടറുടെ കാപ്പാ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഉത്തരവ്.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ, സി പി ഓമാരായ സൂരജ് ആർ കുറുപ്പ്, എസ് ശ്രീജിത്ത്, അനസ് അലി, ശ്യാംകുമാർ എന്നിവരടങ്ങുന്ന അന്വേഷണസംഘം കോടതിയിൽ നിന്നും അനുമതി വാങ്ങി കൊട്ടാരക്കര സബ്ജയിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്തു. നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു.

കഴിഞ്ഞ ഏപ്രിലിൽ ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഈ ഉത്തരവ് മറികടന്ന് ജില്ലയിൽ പ്രവേശിച്ച് പത്രപ്രവർത്തകനെയും മാതാവിനെയും ഭീഷണിപ്പെടുത്തിയ കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് ഇയാൾക്കെതിരെ കാപ്പാ പ്രകാരം നടപടികൾ സ്വീകരിക്കുന്നത്. വിവിധ കേസുകളിലുൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പതിനാറു പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായും ഇത്തരം നടപടികൾജില്ലയിൽ തുടരുന്നുണ്ടെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...

“വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം”; കടുത്ത വിമർശനവുമായി വി.ഡി....

0
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി...

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...