പാലക്കാട് കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മരം വീണു ; ഒരാൾക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് മരം വീണ് വീട് തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന കൈക്കുഞ്ഞും അമ്മയും ഉള്‍പ്പടെയുള്ളവര്‍ അദ്ഭുതകരമായി രക്ഷപെട്ടു. തൃത്താല ഹൈസ്‌കൂള്‍ റോഡരികില്‍ പുറമ്പോക്ക് ഭൂമിയിലെ സാലിയുടെ വീടിന് മുകളിലേക്കാണ് ഭീമന്‍ പുളിമരം കടപുഴകി വീണത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. മരം വീണ് വീടിന്റെ മേല്‍ക്കൂരയും ഒരു മുറിയും പൂര്‍ണ്ണമായി തകര്‍ന്നു. തകര്‍ന്ന മുറിയില്‍ തുണി മടക്കി വെക്കുകയായിരുന്ന സാലിക്ക് അപകടത്തില്‍ തലക്കും കൈമുട്ടിനും പരിക്കേറ്റു. ഇവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനക്ക് വിധേയമാക്കി. വീട്ടിന്റെ ഭിത്തിയിലെ ഹോളോ ബ്രിക്‌സ് കട്ടകളും മേല്‍ക്കൂരയിലെ തകര്‍ന്ന ആസ്ബറ്റോസ് ഷീറ്റുകളും തെറിച്ച് വീണാണ് സാലിക്ക് പരിക്കേറ്റത്. അപകട സമയത്ത് സാലിയുടെ മകള്‍ അനുവും 59 ദിവസം പ്രായമായ കുഞ്ഞും തൊട്ടരികിലെ മുറിയില്‍ ഉണ്ടായിരുന്നു. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. അപകടത്തില്‍ വീട്ടുപകരണങ്ങളും നശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...