പത്തനംതിട്ട : ക്ഷേത്രവഞ്ചികൾ കുത്തിത്തുറന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് ആറന്മുള പോലീസിന്റെ പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണക്കേസുകളുള്ള ആലപ്പുഴ കുട്ടനാട് തലവടി കാരിക്കുഴി നീരേറ്റുപുറം വാഴയിൽ വീട്ടിൽ യോഹന്നാന്റെ മകൻ വാവച്ചൻ എന്ന് വിളിക്കുന്ന മാത്തുക്കുട്ടി മത്തായി (52) ആണ് ആറന്മുള പോലീസിന്റെ സാഹസികനീക്കത്തിൽ വലയിലായത്. കോഴഞ്ചേരിയിലെ ഒരു ചെരുപ്പ് കടയിൽ നിന്നും വാങ്ങിയ ബാഗിലേക്ക് കയ്യിലെ ചാക്കിൽ സൂക്ഷിച്ച മോഷ്ടിച്ച പണം ചന്തക്കടവ് റോഡിൽ നിന്ന് മാറ്റിക്കൊണ്ടിരുന്നപ്പോഴാണ് സംശയം തോന്നിയ പോലീസ് വളഞ്ഞത്. എന്നാൽ അപകടം മനസ്സിലാക്കിയ മോഷ്ടാവ് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ട് സമീപത്തെ പാമ്പയാറ്റിലേക്ക് ചാടി അക്കരയ്ക്ക് നീന്തി.
ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റോഡിലൂടെ മറുകരയെത്തി തന്ത്രശാലിയായ കള്ളനെ കീഴ്പ്പെടുത്തുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നിരവധി പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി പൊളിച്ച് പണംകവരുന്ന കുപ്രസിദ്ധ മോഷ്ടാവ് മാത്തുക്കുട്ടി മത്തായിയാണെന്ന് ഉറപ്പിച്ചത്. തുടർന്ന് ചെയ്ത മോഷണങ്ങളെപ്പറ്റി കള്ളൻ വിശദീകരിച്ചു.
എടത്വ പോലീസ് സ്റ്റേഷനിൽ 2010 ലെ ഉൾപ്പെടെ 6 മോഷണക്കേസുകൾ തിരുവല്ലയിലൊന്നും. 2020, 21 കാലയളവിലായിരുന്നു ഈ കേസുകളൊക്കെയും. 2021 മുതൽ നടത്തിയ മോഷണങ്ങളിൽ ഷൊർണൂർ ബസ് സ്റ്റാന്റിന് 3 കിലോമീറ്റർ ദൂരത്തുള്ള അമ്പലത്തിനു പുറത്ത് സൂക്ഷിച്ച കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചതും കാഞ്ഞങ്ങാട് ഒരു കനാലിനോട് ചേർന്നുള്ള അമ്പലത്തിന്റെ കാണിക്കവഞ്ചി തുറന്ന് പണം അപഹരിച്ചതും ചിങ്ങവനം പാലത്തിന് അടുത്തുള്ള ക്ഷേത്രത്തിന്റെ വഞ്ചിയിലെ പണം കവർന്നതും. ഉൾപ്പെടുന്നു. കൂടാതെ പരപ്പനങ്ങാടി, കൊല്ലം, ശാസ്താം കോട്ട, കല്ലിശേരി എന്നിവടങ്ങളിലെ അമ്പലങ്ങളുടെ വഞ്ചികളിൽ നിന്നും പണം അപഹരിച്ചു.
ഇന്നലെ രാത്രി 11 മണിയോടെ ചോറ്റാനിക്കര റെയിൽവേ സ്റ്റേഷനടുത്തുള്ള ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് കവർന്നെടുത്ത പൈസ ചാക്കിലാക്കി വരുന്ന വരവിലാണ് ആറന്മുള പോലീസ് പിടികൂടിയത്. നാണയങ്ങളും നോട്ടുകളും ചാക്കിലാക്കി മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ ഇന്ന് പുലർച്ചെ 5.45 നുള്ള ട്രെയിനിൽ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനലിറങ്ങി. അവിടെ നിന്നും ഓട്ടോറിക്ഷയിൽ തിരുവല്ലയിലേക്ക് തുടർന്ന് സ്വകാര്യ ബസ്സിൽ കയറി തൊട്ടഭാഗത്ത് വന്നു. അവിടെ ഹോട്ടലിൽ കയറി കാപ്പികുടിച്ചു പിന്നീട് അടുത്ത ഓട്ടോയിൽ കോഴഞ്ചേരിയിലെത്തി. അവിടെ നിന്നും ബാഗ് വാങ്ങി പണം അതിലേക്ക് മാറ്റുമ്പോഴാണ് പോലീസ് എത്തുന്നത്.
അഞ്ചുവരെ മാത്രം പഠിച്ച മാത്തുക്കുട്ടിയുടെ മാതാപിതാക്കൾ മരണപ്പെട്ടിരുന്നു. ഭാര്യ പിണങ്ങി മക്കൾക്കൊപ്പം താമസിക്കുന്നു. വീട്ടിൽ പോകാത്ത വാവച്ചൻ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമാണ് ഉറക്കം. അമ്പലങ്ങളിലെ വഞ്ചികൾ മാത്രമാണ് പൊളിക്കാറുള്ളതെന്ന് മോഷ്ടാവ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആലപ്പുഴ സബ് ജയിലിൽ മൂന്ന് വർഷവും പത്തനംതിട്ട സബ് ജയിലിൽ ഒരു വർഷത്തോളവും റിമാൻഡിൽ കഴിഞ്ഞു. ഒടുവിൽ ജയിൽ വാസം കഴിഞ്ഞിറങ്ങിയത് 2021 ലാണ്. ശേഷം ചാലക്കുടിക്ക് പോയി തുടർന്ന് ഷൊർണൂരെത്തി അവിടെ ഹോട്ടൽ പണിചെയ്തു. പിന്നീടാണ് അവിടെ ബസ് സ്റ്റാന്റിനടുത്തുള്ള വഞ്ചി പൊളിച്ച് പണം കവർന്നത്.
നോട്ടുകളും നാണയങ്ങളും ചേർത്ത് 8588 രൂപ ഇയാളിൽ നിന്നും കണ്ടെടുത്തു. ചോറ്റാനിക്കരയിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി പ്രതിയുമായി ആറന്മുള പോലീസ് സംഘം തിരിച്ചു. പോലീസ് ഇൻസ്‌പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ മാരായ അലോഷ്യസ്സ്, സന്തോഷ് കുമാർ, എ എസ് ഐ മാരായ നെപോളിയൻ, അജി, എസ് സി പി ഓ നാസർ, സി പി ഓമാരായ രാജാഗോപാൽ, ഫൈസൽ, ബിനു ഡാനിയേൽ, ഹോം ഗാർഡ് അനിൽ എന്നിവരാണുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033