Thursday, July 18, 2024 2:51 pm

മതവികാരം വ്രണപ്പെടുത്തും വിധം ഫേസ്ബുക് പോസ്റ്റ്‌ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫേസ് ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ്‌ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഒരു പ്രത്യേകപേരിലുള്ള ഫേസ് ബുക്ക്‌ പേജിൽ സമുദായമൈത്രിയെ ദോഷമായി ബാധിക്കുന്ന തരം തലക്കെട്ടോടെ മൂന്ന് മിനിറ്റോളം നീണ്ടുനിൽക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നു. ഇത് ബുധനാഴ്ച്ച വൈകിട്ട് 5.30 ന് പ്രചരിപ്പിച്ചതിനാണ് പത്തനംതിട്ട വെട്ടിപ്രം മുണ്ടുകൊട്ടയ്ക്കൽ തേക്കും കാട്ടിൽ വീട്ടിൽ നിന്നും പത്തനംതിട്ട കെ എസ് ഇ ബി ഓഫീസിനു സമീപം ലക്ഷ്മി ശങ്കരവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സദാനന്ദന്റെ മകൻ പ്രശാന്ത് (45)പോലീസ് പിടിയിലായത്.

ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്. പോസ്റ്റിട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രചരിപ്പിക്കപ്പെട്ട പോസ്റ്റ്‌ മതവികാരം വ്രണപ്പെടുത്തുന്നതും സമുദായസൗഹൃദം തകർക്കുന്നതുമാണെന്ന് കാണിച്ച് കൊന്നമൂട് പുതിയത്ത് വീട്ടിൽ പി കെ സലീമിന്റെ മകൻ മുഹമ്മദ്‌ പി സലിം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പോലീസ് ഉടനടി കേസ് രജിസ്റ്റർ ചെയ്തു.

പത്തനംതിട്ട പ്രെസ്സ് ക്ലബ്ബിന് സമീപം വെൽഡിങ് വർക്ക്‌ഷോപ്പ് നടത്തുന്ന പ്രശാന്തിനെ ഊർജ്ജിതമായ അന്വേഷണത്തെതുടർന്ന് ഇന്നലെ വൈകിട്ട് 4.30 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണം നടക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കടമ്മനിട്ട സെൻട്രൽ വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

0
കടമ്മനിട്ട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കടമ്മനിട്ട സെൻട്രൽ വാർഡ് കമ്മിറ്റികളുടെ...

ബൈക്ക് റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണു ; അമ്മയ്ക്കും മകനും പരുക്ക്

0
തൃശൂര്‍: തൃശൂര്‍ - കാഞ്ഞാണി റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവാകുന്നു....

ചെങ്ങന്നൂർ നഗരസഭ : ഉറവിടമാലിന്യസംസ്കരണം പ്രതിസന്ധിയിൽ

0
ചെങ്ങന്നൂർ : എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി തുടങ്ങിയ...

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ശ്രീറാം വെങ്കിട്ടരാമൻ ഇന്നും കോടതിയിൽ...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ...