കൊലപാതക ശ്രമം അടക്കം 53 കേസുകളിലെ പ്രതി ; കുപ്രസിദ്ധ മോഷ്ടാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ. തമിഴ്നാട് പോലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മേയിൽ തമിഴ്നാട് പോലീസ് വാഹനത്തിൽ നിന്ന് സമാനമായി രീതിയിൽ രക്ഷപ്പെട്ടിരുന്നു.

മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പോലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താൽ ഉടനെ പോലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ബൈക്കിൽ താക്കോൽ അടക്കം വെക്കരുതെന്നും നിര്‍ദേശമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിച്ചു ; യുവാവ് അറസ്റ്റില്‍

0
കോഴിക്കോട്: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന...

വസ്ത്രം മാറുന്ന മുറിയിൽ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു ; നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി

0
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും...

രാജ്യസഭാ തെരഞ്ഞെടുപ്പ് ; തൃണമൂലില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ എംപിമാരെ സ്ഥാനാര്‍ത്ഥികളായി...

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതയെ വീണ്ടും വെട്ടിലാക്കി ടിഎംസി എംപിമാരുടെ കൂറുമാറ്റം....

വയനാട് തുരങ്കപാത നിർമ്മാണം : നടപടിക്രമങ്ങൾ പാലിച്ചില്ല, അസാധാരണവേഗത്തിൽ അനുമതി നൽകി ; രേഖകൾ...

0
ന്യൂഡൽഹി : നടപടിക്രമങ്ങൾ പാലിക്കാതെയും അസാധാരണവേഗത്തിലുമാണ് 2,134 കോടി രൂപയുടെ വയനാട്...