കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം :  കുപ്രസിദ്ധ മോഷ്ടാവ് പനച്ചിപ്പാറ സുരേഷ് പോലീസ് പിടിയില്‍. മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ ചെല്ലപ്പൻ മകൻ പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന സുരേഷിനെയാണ് (62) രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.  പല ജില്ലകളിലായി നൂറോളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്.

കഴിഞ്ഞദിവസം അരീക്കര പാറത്തോടുള്ള പ്രവാസി മലയാളി ഫ്രാൻസിസ് ചെറുകര എന്നയാളുടെ വീട് ഇയാൾ കുത്തിത്തുറന്ന് മോഷണംനടത്തുകയും ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.  തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു.  കൂത്താട്ടുകുളത്ത് സമാനമായ കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിനു ശേഷമാണ് കഴിഞ്ഞദിവസം രാത്രി ഇയാൾ വീട് കുത്തിത്തുർന്ന് മോഷണം നടത്തിയത്.

മലപ്പുറം, എറണാകുളം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, ഈരാറ്റുപേട്ട, മണർകാട്, പള്ളിക്കത്തോട്, തിടനാട്, പാലാ എന്നീ സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് നിലവിലുള്ളത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥി, രാമപുരം എസ് എച്ച്. ഓ. കെ. എൻ രാജേഷ്, എസ്. ഐ. മാരായ അരുൺകുമാർ പി. എസ്, സാബു എം.ജി, സി.പി.ഓ മാരായ കൃഷ്ണകുമാർ, റോബി തോമസ്, ശരത് കുമാർ പി.എസ്, നിതാന്ത് കൃഷ്ണൻ, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിനായി അത്യാധുനിക സെൻസർ ശൃംഖല സ്ഥാപിക്കാൻ ഒരുങ്ങി ഇന്ത്യ

0
ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിനായി അത്യാധുനിക സെൻസർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക്...

കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ചേര്‍ന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ...

തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് സിപിഐഎം ഒന്നും പഠിച്ചിട്ടില്ല : വിമർശനവുമായി വി കുഞ്ഞികൃഷ്ണൻ

0
കണ്ണൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽ‌വിയിൽ നിന്നും സിപിഐഎം ഒന്നും പഠിച്ചിട്ടില്ലെന്ന്...