വീടുകളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വീടുകളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ ടൗൺ പോലീസിന്‍റെ പിടിയിലായി. പത്തിലധികം കേസുകളിൽ പ്രതിയായ 20കാരൻ ആസിഫാണ് വലയിലായത്. റെയിൽവെ ട്രാക്കിലൂടെ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഗട്ടൻ വളപ്പിലെ ആസിഫ് ഇരുപത് വയസ്സിനിടെ പന്ത്രണ്ടിടങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലാണ് പ്രതിയായിട്ടുള്ളത്. ആറ് മാസത്തെ കാപ്പ തടവിന് ശേഷം ഈ മാസം 16നാണ് ആസിഫ് പുറത്തിറങ്ങിയത്. തൃശ്ശൂരിലെ അതി സുരക്ഷാ ജയിലിലായിരുന്നു. പുറത്തിറങ്ങി ഒരാഴ്ചക്കുളളിലാണ് കണ്ണൂരിൽ രണ്ട് വീടുകളിൽ ആസിഫ് കവർച്ച നടത്തിയത്. ശനിയാഴ്ച പാപ്പിനിശ്ശേരിയിൽ നിന്ന് 11 പവനും ഞായറാഴ്ച പളളിക്കുന്നിൽ റിട്ടയേഡ് ബാങ്ക് മാനേജരുടെ വീട്ടിൽ നിന്ന് 19 പവൻ സ്വർണവും കവർന്നു. വിലപിടിച്ച വാച്ചുകളും മോഷ്ടിച്ചു. സംഭവ സ്ഥലത്തു നിന്ന് ശേഖരിച്ച വിരലടയാളമാണ് നിർണായകമായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല ; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

0
തൃശൂര്‍ : തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന്...

കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം ; ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

0
തിരുവനന്തപുരം: കേരള–തമിഴ്‌നാട് അതിർത്തി മേഖലയായ വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...