ദുബായ് : റോഡ് അപകടങ്ങളുടെ കാരണങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ്. അപകടത്തില്‍ ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യമായി കണ്ടെത്തുന്നതാണ് പുതിയ സംവിധാനം. ഇതിന്റെ വിശദാംശങ്ങള്‍ ദുബായില്‍ നടക്കുന്ന സാങ്കേതിക പ്രദര്‍ശനമായ ജൈറ്റക്‌സ് മേളയില്‍ പോലീസ് അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സിന്റെ സഹായത്തോടെയാണ് അപകടങ്ങളിലെ നിയമ ലംഘനം കണ്ടെത്തുന്നിനുള്ള സാങ്കേതിക വിദ്യ ദുബായ് പോലീസ് വികസിപ്പിച്ചിരിക്കുന്നത്. ആരുടെ വീഴ്ച മൂലമാണ് അപകടം ഉണ്ടായതെന്ന് കൃത്യമായി കണ്ടെത്തുന്നതിനൊപ്പം നടപടി ക്രമങ്ങള്‍ക്ക് വേണ്ടി വരുന്ന സമയവും പോലീസിന് ലാഭിക്കാന്‍ കഴിയും.
ദുബായ് പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പുതിയ സംവിധാനം ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുളള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പരോഗമിക്കുന്നത്. ഇതിന്റെ 90 ശതമാനം പരീക്ഷണവും പൂര്‍ത്തിയായതായി ദുബായ് പോലീസ് വക്താവ് അറിയിച്ചു. പുതിയ സംവിധാനത്തിലൂടെ ഡ്രൈവര്‍മാര്‍ക്ക് എളുപ്പത്തില്‍ റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. അപകടമുണ്ടായാല്‍ പോലീസ് ആപ്പില്‍ ഫോട്ടോകള്‍ക്കൊപ്പം മറ്റ് വിവരങ്ങളും സമര്‍പ്പിക്കാം. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപകടത്തിന്റെ കാരണം വേഗത്തില്‍ മനസിലാക്കാന്‍ പുതിയ സംവിധാനത്തിലൂടെ പോലീസിന് കഴിയും. അപകടം വരുത്തിയവര്‍ക്ക് ചുവന്ന സ്ലിപ്പും തെറ്റ് ചെയ്യാത്തവര്‍ക്ക് പച്ച സ്ലിപ്പും ഉള്‍പ്പടെയുള്ള ആക്‌സിഡന്റ് റിപ്പോര്‍ട്ടും ഉടന്‍ ലഭ്യമാക്കും. പോലീസിന്റെ മൊബൈല്‍ ആപ്പ് വഴി അപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിലവില്‍ സംവിധാനം ഉണ്ട്. എന്നാല്‍ ആരുടെ ഭാഗത്താണ് തെറ്റ് സംഭവിച്ചത് എന്ന തര്‍ക്കത്തിന് മിക്കപ്പോഴും പോലീസ് സ്‌റ്റേഷനുകളിലാണ് പരിഹാരം ഉണ്ടാകുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഡ്രൈവര്‍മാര്‍ക്ക് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം ഒഴിവാക്കാനാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























