വീഡിയോ കോളുകള്‍ക്കിടയില്‍ ഇനി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാം ; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

For full experience, Download our mobile application:
Get it on Google Play

പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ്. വീഡിയോ കോളുകള്‍ക്കിടയില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്. ഈ സവിശേഷത നേരത്തെ ബീറ്റ ടെസ്റ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കുമായി സ്റ്റേബിള്‍ അപ്‌ഡേറ്റിലൂടെ സ്‌ക്രീന്‍ ഷെയറിങ് ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുകയാണ്. മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വാട്‌സ്‌ആപ്പിന്റെ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചത്.

സ്‌ക്രീന്‍ ഷെയറിങ് ഫീച്ചര്‍ ഉപയോഗിച്ച്‌ വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് കോളുകള്‍ക്കിടയില്‍ തന്നെ ഡോക്യുമെന്റുകള്‍ കണ്ടുകൊണ്ട് ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എളുപ്പത്തില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ചെയ്യാനും ഇത് സഹായിക്കുന്നു. ആര്‍ക്കെങ്കിലും ഫോണില്‍ എന്തെങ്കിലും ചെയ്ത് കൊടുക്കേണ്ടതുണ്ട് എങ്കില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യിപ്പിച്ച്‌ ഓരോ ഘട്ടമായി ചെയ്യേണ്ട കാര്യം വ്യക്തമായി പറഞ്ഞ് കൊടുക്കാന്‍ സാധിക്കും.

വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് സ്‌ക്രീന്‍ ഷെയറിങ് ഫീച്ചറില്‍ പൂര്‍ണ്ണ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മറ്റ് വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകളില്‍ കാണുന്ന സ്‌ക്രീന്‍ ഷെയറിങ് ഫീച്ചറിന് സമാനമായിരിക്കും വാട്‌സ്‌ആപ്പിലെയും ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്‌ക്രീനില്‍ കണ്ടന്റ് ഷെയര്‍ ചെയ്യുന്നത് നിര്‍ത്താനും വീണ്ടും തുടരാനുമുള്ള സൗകര്യം വാട്‌സ്‌ആപ്പ് നല്‍കും. അതുകൊണ്ട് തന്നെ പ്രൈവസിയുമായി ബന്ധപ്പെട്ട ആശങ്കകളും പുതിയ ഫീച്ചര്‍ ഉണ്ടാക്കുന്നില്ല.

വാട്‌സ്‌ആപ്പ് സ്‌ക്രീന്‍ ഷെയര്‍ ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി വീഡിയോ കോള്‍ ആരംഭിച്ചാല്‍ ‘ഷെയര്‍ ‘ എന്ന ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ക്ലിക്കുചെയ്ത് ഏതെങ്കിലും ഒരു ആപ്പ് മാത്രമേ മുഴുവന്‍ സ്‌ക്രീനോ ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഇത്തരം രണ്ട് ഓപ്ഷനുകളാണ് വാട്‌സ്‌ആപ്പ് നിലവില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. നിലവില്‍ വാട്‌സ്‌ആപ്പ് വീഡിയോ കോളില്‍ 32 ആളുകള്‍ക്ക് വരെയാണ് ചേരാന്‍ സാധിക്കുന്നത്. വാട്‌സ്‌ആപ്പ് സ്‌ക്രീന്‍ ഷെയറിങ് ഓപ്ഷന്‍ ബീറ്റാ ടെസ്റ്റുകള്‍ക്കായി നേരത്തെ ലഭ്യമായിരുന്നു. ഇനി മുതല്‍ ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും. അപ്ഡേറ്റ് ക്രമാനുഗതമായിട്ടാണ് പുറത്തിറക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്കയുമായുള്ള സമാധാന ധാരണ അവസാനിപ്പിക്കണം ; ഇറാനിലെ 180 എംപിമാർ പരസ്യമായി രംഗത്ത്

0
ടെഹ്റാൻ : അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ...

ബഹിരാകാശത്ത് ചരിത്രമെഴുതി മലയാളി തിളക്കം ; ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

0
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ....

ചില്ലറയില്ല ; ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

0
ബെംഗളൂരു : ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ...

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...