മുപ്പത് വയസ്സ് കഴിഞ്ഞോ ? എങ്കില്‍ ഇനി ഡയറ്റിൽ ഒരല്‍പം മാറ്റങ്ങൾ വരുത്തണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുപ്പത് വയസ്സ് കഴിയുന്നതോടെ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിൽ കൂടുതലായി ശ്രദ്ധിക്കുന്ന സ്ത്രീകളും പുരുഷന്മാരും സമീകൃതാഹാരം ഉൾപ്പെട്ട ഭക്ഷണ ശീലത്തെ പ്രോത്സാഹിപ്പിക്കുന്നത് നന്നായിരിക്കും. നല്ല ആരോഗ്യം വേണമെങ്കിൽ വിറ്റാമിൻ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കണം.

മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും എന്തോക്കെ ഉൾപ്പെടുത്തണമെന്ന് നോക്കാം :
1. ബീൻസ്
ധാതുക്കളും മറ്റ് ജീവകങ്ങളും ധാരാളമടങ്ങിയ ബീൻസിൽ ഭക്ഷ്യ നാരുകളും ധാരാളമായി അടങ്ങിയിരിക്കിന്നു. ഒമേഗ 3 ഫാറ്റുകളുടെ കലവറ കൂടിയാണ് ബീൻസ്. ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന കരോട്ടിനോയ്ഡുകളും ഫ്ലേവനോയ്ഡുകളും ബീൻസിൽ ധാരാളമുണ്ട്. ഇവയുടെ ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ വിവിധ രോഗങ്ങളെ പ്രതിരോധിക്കാനും ദഹനപ്രശ്നങ്ങൾക്ക് പരിഹാരം നൽകാനും സഹായിക്കും.
2. ഇലക്കറികൾ
ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A  എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നു. കൂടാതെ കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി ഇലക്കറികളിൽ അടങ്ങിയിക്കുന്നതിനാൽ മുപ്പത് വയസ്സിനു ശേഷം ഇത് ധാരാളം കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഫ്ലാവനോയിഡുകളും ആന്റി ഓക്‌സിഡന്റുകളും പ്രതിരോധ ശക്തി വർധിപ്പിക്കാനും സഹായിക്കും.
3. ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ഫൈബറും മറ്റ് ധാതുക്കളും ശരീര ഭാരം വർദ്ധിക്കാതെ നോക്കുകയും ചെയ്യും. എല്ലുകൾ ബലപ്പെടുത്തുന്നതിനും ഉരുളക്കിഴങ്ങ് വളരെയധികം ഗുണകരമാണ്. ഇതിൽ ഉള്ള കാൽസ്യം, സിങ്ക്, അയൺ , മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ രക്തത്തിലെ കൊഴുപ്പ് നീക്കം ചെയ്ത് അമിത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഉരുളക്കിഴങ്ങ് ആഹാരത്തിന്റെ ഭാഗമാക്കുക.
4. സാൽമൺ
പോഷക സമ്പുഷ്ടമായതും വേഗം ദഹിക്കുന്നതുമായ ഒന്നാണിത്. ഹൃദയസംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ഒമേഗ–3 ഫാറ്റി ആസിഡുകൾ ധാരാളമായി സാൽമണിൽ അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാനും രക്തചംക്രമണം അനായാസമാക്കാനും സാൽമൺ കഴിച്ചാൽ മതി.
5. മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ എന്ന ആന്റി ഓക്സിഡന്റ് ആരോഗ്യം സംരക്ഷിക്കാൻ വളരെയധികം സഹായകമാണ്. ശരീരത്തിലെ വിറ്റാമിൻ D യുടെ അപാകത നികത്താനും എല്ലുകള്‍ ബലപ്പെടുത്താനും ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നത് ശീലമാക്കിയാൽ മതി. പ്രതിരോധശക്തി വർദ്ധിപ്പിക്കുക, ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുക, ദഹനപ്രക്രിയ മെച്ചപ്പെടുത്തുക എന്ന് തുടങ്ങിയ വിവിധ കാര്യങ്ങൾക്കും മധുരക്കിഴങ്ങ് സഹായിക്കും.
6. അവോക്കാഡോ
ബട്ടർ ഫ്രൂട്ട് എന്നും അറിയപ്പെടുന്ന ഈ ഫലത്തിൽ വിറ്റാമിന്‍ A, B, E എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീനും ഫൈബറുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ധാരാളമായി കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ കൊഴുപ്പ് ആരോഗ്യത്തിന് ഗുണപ്രദമാണ്. ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈ പഴം കഴിക്കുക. മാത്രമല്ല അവോകാഡോയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും മറ്റ് ഘടകങ്ങളും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
7. ഓട്സ്
ദിവസവും ഓട്സ് കഴിക്കുന്നത് ശീലമാക്കുന്നത് പല രോഗങ്ങളെയും ദൂരെ നിർത്താൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പോലും സാക്ഷ്യപ്പെടുത്തുന്നു. വിവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഫൈറ്റോ ഈസ്‌ട്രോജനും ഫൈറ്റോ കെമിക്കല്‍സും ഓട്‌സിലുള്ളതിനാൽ ധൈര്യമായി ഇത് ആഹാരക്രമത്തിന്‍റെ  ഭാഗമാക്കാവുന്നതാണ്.
8. ബീറ്റ് റൂട്ട്
ഹൃദയാരോഗ്യം സംരക്ഷിക്കാനും ക്യാൻസർ കോശങ്ങളോട് പൊരുതാനും ബീറ്റ് റൂട്ടിന് കഴിയും. ശരീരത്തിലെ രക്തചംക്രമണം കൂട്ടുന്നതിനോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ബീറ്ററൂട്ടിന് കഴിയും.
9. നട്സ്
കശുവണ്ടിയോ നിലക്കടലയോ ബദാമോ ദിവസവും ഒരു പിടി (ഏകദേശം 20 ഗ്രാം) കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും ഇത് കഴിക്കുന്നത് പല രോഗങ്ങളുടെ സാധ്യതയെ കുറയ്ക്കും. നിലക്കടലയിലും കശുവണ്ടിയിലും ധാരാളമായി നാരുകൾ, മഗ്നീഷ്യം, അപൂരിത കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കുന്നതോടൊപ്പം ക്‌ളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു.
10. ബ്രോക്കോളി
കോളിഫ്‌ളവർ വിഭാഗത്തിൽ പെടുന്ന ഈ പച്ചക്കറി ദഹനപ്രക്രിയ സുഗമമാക്കാൻ വളരെയധികം സഹായിക്കും. മാത്രമല്ല. വിവിധ രോഗങ്ങളെ പ്രതിരോധിക്കാനും ഈ പച്ചക്കറിക്ക് കഴിയും. ക്യാൻസർ വരാതിരിക്കാൻ വേണ്ട ഔഷധ ഗുണങ്ങളെല്ലാം ഈ പച്ചക്കറിയിലുണ്ട്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്ത് ശരീരം ശുദ്ധീകരിക്കാനും ബ്രോക്കോളിക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകം ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശൻ ഉടക്കി ; 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ്...

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

വന്ദേ മാതരം പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റാണെന്ന് എ.പി അബ്ദുല്ലക്കുട്ടി

0
കണ്ണൂര്‍: 'വന്ദേ മാതരം' പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം...