പ്രവാസി വ്യവസായിയുടെ വധം ; കേസ് സിബിഐക്ക് കൈമാറണമെന്ന് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോഴിക്കോട് താമരശേരിയില്‍ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബന്ധുക്കള്‍. കൊലപാതകം നടന്ന് പത്തുവര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരായുള്ള തെളിവുകള്‍ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട പ്രവാസി അബ്ദുല്‍ കരീമിന്‍റെ ഭാര്യയും മക്കളുമാണ് കേസിലെ പ്രതികള്‍. 2013 സെപ്റ്റംബര്‍ 28 നാണ് പ്രവാസി വ്യവസായിയായിരുന്ന അടിവാരം എരഞ്ഞോണ അബ്ദുല്‍ കരീമിനെ ഭാര്യയും മക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ക്ലോറോഫോം മണപ്പിച്ച് കൊന്ന ശേഷം കര്‍ണാടകയിലെ നെഞ്ചങ്കോട് കനാലില്‍ തള്ളുകയായിരുന്നു. ആറുമാസം താമരശേരി പോലീസ് അന്വേഷിച്ച കരീമിന്‍റെ തിരോധാനം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് കൊലപാതകം പുറത്തുവന്നത്. ഭാര്യ മൈമുന മക്കളായ മിദ്‌ലാജ്,ഫിര്‍ദൗസ് എന്നിവരാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തി. കൊലപാതകം നടന്ന് 10 വര്‍ഷം കഴിഞ്ഞിട്ടും റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരായുള്ള തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കരീമിന്‍റെ ഡിഎന്‍എ പരിശോധന ഫലത്തിലും ബന്ധുക്കള്‍ കൃത്രിമത്തം ആരോപിക്കുന്നുണ്ട്. അതേസമയം മൃതദേഹം ബന്ധുക്കള്‍ കണ്ട് സ്ഥിരീകരിച്ചതല്ലാതെ കൊല്ലപ്പെട്ടത് കരീമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...

‘ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ ഭാര്യ 5 കോടി ആവശ്യപ്പെട്ടു’ ; ഭഗവന്ത് മൻ രാജിവെക്കണമെന്ന്...

0
ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം....