മുന്നാക്ക സർവേയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് എൻഎസ്എസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന സാമൂഹിക സാമ്പത്തിക സാമ്പിള്‍ സര്‍വേക്കെതിരെ എന്‍.എസ്.എസ്. സാമ്പിള്‍ സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ് ഹൈകോടതിയില്‍ ഹർജി നല്‍കി. സര്‍വേയില്‍ ചെറിയ സാമ്പിള്‍ മാത്രമാണ് ശേഖരിക്കുന്നത്. അതിനാല്‍, സര്‍വേ വഴി കൃത്യമായ വിവരം ലഭിക്കില്ല. പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍വേയില്‍ മാനദണ്ഡമില്ല. സര്‍വേ കൊണ്ട് ലക്ഷ്യം നേടാനാവില്ലെന്നും പിന്നാക്കം നില്‍ക്കുന്നവരുടെ അവകാശം അട്ടിമറിക്കപ്പെടുമെന്നും എന്‍.എസ്.എസ് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കു​ടും​ബ​ശ്രീ മുഖേന മൊബൈല്‍ ആപ്പ് വഴിയുള്ള വിവരശേഖരം ഗുണം ചെയ്യില്ലെന്നും യഥാര്‍ഥ ചിത്രം അറിയാന്‍ സെന്‍സസ് മാതൃക തന്നെ വേണമെന്നുമാണ് എന്‍.എസ്​.എസിന്‍റെ ആവശ്യം. വാര്‍ഡുകളിലെ അഞ്ച് കുടുംബങ്ങളുടെ മാത്രം വിവരം ശേഖരിച്ചാല്‍ സമഗ്രമാകില്ല. യോഗ്യരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയില്ലെങ്കില്‍ സര്‍വേ പ്രഹസനമാകും. സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട എല്ലാ കുടുംബങ്ങളിലെയും വിവരങ്ങള്‍ ശേഖരിക്കാത്ത സര്‍വേ അശാസ്ത്രീയമാണ്​.

രാജ്യത്ത് സെന്‍സസ് എ‌ടുക്കുന്ന മാതൃകയില്‍ യോഗ്യരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് സര്‍വേ ന‌ടത്തേണ്ടത്. അല്ലാത്തപക്ഷം പ്രഹസനമായിത്തീരും. മുന്നാക്ക സമുദായങ്ങളെ സംബന്ധിച്ചായാലും സര്‍ക്കാരിനെ സംബന്ധിച്ചായാലും സര്‍വേ ഭാവിയില്‍ ആധികാരിക രേഖയായി മാറേണ്ടതാണെന്ന കരുതല്‍ വേണം. സം​വ​ര​ണ​മി​ല്ലാ​ത്ത​വ​രും സാമ്പ​ത്തി​ക​മാ​യി പിന്നോ​ക്കം നി​ല്‍ക്കു​ന്ന​വ​രു​മാ​യ മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ല്‍പ്പെ​ട്ട​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ നി​യ​മ​ന​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്രവേ​ശ​ന​ത്തി​നും 10 ശ​ത​മാ​നം സം​വ​ര​ണം അ​നു​വ​ദി​ച്ചി​രുന്നു.

നാ​ലു​ല​ക്ഷം രൂ​പ​യോ അ​തി​ല്‍ താ​ഴെ​യോ കു​ടും​ബ വാ​ര്‍ഷി​ക വ​രു​മാ​ന​മു​ള്ള​വ​ര്‍ക്കാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ സം​വ​ര​ണ​ത്തി​ന് അ​ര്‍ഹ​ത​യു​ള്ള​ത്. ഇ​തി​ന്​ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​തി​നൊ​പ്പം മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ പിന്നോ​ക്ക​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കാ​ന്‍ നി​യ​മ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ. ​ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ​യും നി​ശ്ച​യി​ച്ചു.

സ​മി​തി​യു​ടെ ശു​പാ​ര്‍ശ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ര്‍​വേ. കു​ടും​ബ ഭൂ​സ്വ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണെ​ങ്കി​ല്‍ ര​ണ്ട​ര ഏ​ക്ക​റി​ലും മു​നി​സി​പ്പ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 75 സെന്‍റി​ലും കോ​ര്‍​പ​റേ​ഷ​നി​ല്‍ 50 സെന്‍റി​ലും​ കൂ​ടാ​ന്‍ പാ​ടി​ല്ല. 160ലേ​റെ മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളെ​യാ​ണ് സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ന് അ​ര്‍ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു; വിചാരണ നാളെ പ്രത്യേക കോടതിയിൽ

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ്; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...