കേരളത്തിലെ ബി.എഡ് കോളേജുകളില്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ ബി.എഡ് കോളേജുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു. കുട്ടികളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതില്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തില്‍ മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കണം.

അടിസ്ഥാന വിഭാഗങ്ങളെയും ദുര്‍ബലരെയും ഏറ്റെടുത്തുകൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനും എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍ മുന്നോട്ട് വരണം. ബി.എഡ് കോളേജുകളില്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ ആരംഭിക്കുന്നതോടെ അദ്ധ്യാപക പരിശീലന മേഖലയില്‍ വലിയ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വി.ശശി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എസ്.എസ് സ്റ്റേറ്റ് ഓഫീസര്‍ ഡോ.അന്‍സര്‍ ആര്‍.എന്‍ മുഖ്യപ്രഭാഷണം നടത്തി. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ലൈജു.വി, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ.പി, തുടങ്ങിയവരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....