കാല്‍നട യാത്രപോലും അസാധ്യമായി ചുങ്കപ്പാറ – കോട്ടാങ്ങൽ സി കെ റോഡ്‌

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ചുങ്കപ്പാറ – കോട്ടാങ്ങൽ സി കെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിലെ ടാറിങ് പൂർണ്ണമായും ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള കാൽ നടയാത്ര പോലും ദുസഹമായിരിക്കുകയാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റൽ തെറിച്ച് വഴിയാത്രക്കാരുടെ ദേഹത്ത് വീഴുന്നത് പതിവ് കാഴ്ചയാണ്. കോട്ടാങ്ങൽ മുതൽ ചുങ്കപ്പാറ വരെയും റോഡിലെ ടാറിങ് ഇളകി മെറ്റൽ നിരന്ന് കിടക്കുകയാണ്.

വർഷങ്ങൾക്ക് മുൻപ് ടാറിങ് പൂർത്തിയാക്കിയ സി കെ റോഡിൽ പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ വശങ്ങളിൽ ഓടകൾ ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള കുത്തൊഴുക്കാണ് റോഡിലൂടെ. കല്ലും മണ്ണും റോഡിൽ നിരക്കുന്നതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ടില്‍കൂടി വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ വീടുകളിൽ വെള്ളം അടിച്ചു കയറുന്നതിനാൽ വീട്ടുകാർക്കും ഏറെ ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നത്.

റോഡ് ഉന്നതനിലവാരത്തിൽ ഉയർത്തി ടാറിങ് നടത്തുന്നതിന് ലക്ഷങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞെങ്കിലും നടപടികൾ ഒന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. പണികൾ ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ചുങ്കപ്പാറ – കോട്ടാങ്ങൽ പ്രധാന റോഡിൽ ഗതാഗത തടസ്സം നേരിടുമ്പോൾ വാഹനങ്ങൾ കടത്തിവിടുന്ന ബൈപ്പാസ് റോഡുകൂടിയായ സി കെ റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന ആവശ്യത്തിനും പഴക്കം ഏറെയുണ്ട്. വിദ്യാർഥികളടക്കം നൂറു കണക്കിന് യാത്രക്കാര്‍ നിത്യേന യാത്ര ചെയ്യുന്ന വഴികൂടിയാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...