പത്തനംതിട്ട : വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ച് അധ്യാപക സമൂഹത്തിന് നീതി നിഷേധിക്കുന്ന സർക്കാർ നിലപാടിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ദേശീയ അധ്യാപക പരിഷത്ത്. അവകാശങ്ങൾ നിഷേധിക്കുമ്പോൾ നിശബ്ദമായിരിക്കാൻ ഭരണത്തിൻ്റെ തണലിൽ സംഘടന പ്രവർത്തനം നടത്തുന്നവരല്ല മറിച്ച് നിവർന്ന് നിന്ന് ചോദിക്കുവാൻ ആർജവമുള്ള അധ്യാപക പ്രസ്ഥാനം ആണ് എൻ ടി യു. സംസ്ഥാനവ്യാപകമായി ഉപജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ധർണ്ണ പത്തനംതിട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ അധ്യക്ഷ അനിത ജി. നായർ പറഞ്ഞു. അക്കാദമിക് കലണ്ടർ പുനഃപരിശോധിക്കുക, ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക തുടങ്ങി അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ് പരിഷ്കരിക്കുക, ഉച്ചഭക്ഷണപദ്ധതിയുടെ തുക കാലോചിതമായി വർദ്ധിപ്പിക്കുക, സർവീസിലുള്ള മുഴുവൻ അധ്യാപകരുടെയും തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലയിലെ വിവിധ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കേന്ദ്രങ്ങളിൽ നടന്ന ധർണ്ണ ജില്ലാ ജനറൽ സെക്രട്ടറി സനൽ കുമാർ, ഫെറ്റോ ജില്ലാ അധ്യക്ഷൻ മനോജ് ബി നായർ, സംസ്ഥാന സമിതി അംഗങ്ങൾ ആയ ഗിരിജ ദേവി എസ്, മനോജ് ബി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജ്യോതി ജി നായർ, വിഭു നാരായൺ, അനുരാഗ് എൻ, ബിജിലി എന്നിവർ നേതൃത്വം നൽകി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.