നഗ്‌നചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ കൈമാറാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം : നഗ്‌നചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ കൈമാറാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം പൂന്തുറ പഴഞ്ചിറ അമ്പലത്തിന് സമീപം പറവന്‍കുന്ന് നസീമിനെയാണ് (21) കുറ്റിപ്പുറം ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലേയില്‍ അറസ്റ്റുചെയ്തത്. വാട്സാപ്പ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച്‌ നഗ്‌നചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഇയാളുടെ നഗ്‌നചിത്രങ്ങള്‍ പെണ്‍കുട്ടിക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമം നടത്തി. കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വിശദമായി ചോദിച്ചപ്പോഴാണ് കാരണം മനസ്സിലാക്കിയത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. സബ് ഇന്‍സ്‌പെക്ടര്‍ മധു, സിവില്‍പോലീസ് ഓഫീസര്‍മാരായ അലക്‌സ് സാമുവല്‍, ജോസ് പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...